ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഹൈദരാബാദിനെതിരേ കേരളം ഒന്നാം ഇന്നിംഗ്സിൽ 164 റണ്‍സിന് പുറത്തായി. 126/7 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയത്.
വാലറ്റത്ത് അക്ഷയ് ചന്ദ്രൻ പുറത്താകാതെ നേടിയ 31 റണ്‍സാണ് കേരളത്തിന്റെ സ്കോർ 150 കടത്തിയത്. ഹൈദരാബാദിനായി രവി കിരണും മുഹമ്മദ് സിറാജും നാല് വീതം വിക്കറ്റുകൾ വീഴ്ത്തി.മറുപടി ബാറ്റിംഗ് തുടങ്ങിയ ഹൈദരാബാദിന്റെ തുടക്കവും തകർച്ചയോടെയാണ്. 13 റണ്‍സ് എടുക്കുന്നതിനിടെ അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി.
സന്ദീപ് വാര്യർ രണ്ടും ബേസിൽ തമ്പി ഒരു വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റൻ തൻമയ് അഗർവാൾ, ഹിമാലയ് അഗർവാൾ, അക്ഷനാഥ് റെഡ്ഡി എന്നിവരാണ് പുറത്തായത്.