തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരായ മത്സരത്തിൽ കേരളത്തെ സച്ചിൻ ബേബി നയിക്കും. 23 മുതൽ 26വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കേരളം x മധ്യപ്രദേശ് പോരാട്ടം. സ്പോർട്ട് 18 ചാനലിൽ മത്സരം തത്സമയം കാണാം.
കേരള ടീം: സച്ചിൻ ബേബി (ക്യാപ്റ്റൻ), റോഹൻ എസ്. കുന്നുമ്മൽ, വിഷ്ണു വിനോദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രൻ, മുഹമ്മദ് അസറുദീൻ, സൽമാൻ നിസാർ, ആദിത്യ സർവതെ, ഷോണ്‍ റോജർ, ജലജ് സക്സേന, ബേസിൽ തന്പി, എം.ടി. നിധീഷ്, എൻ.പി. ബേസിൽ, എൻ.എം. ഷറഫുദീൻ, ശ്രീഹരി എസ്. നായർ.