കോൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ മത്സര വേദിയിൽ മാറ്റം. കേരളവും ബംഗാളും തമ്മിൽ ശനിയാഴ്ച മുതൽ നടക്കേണ്ട മത്സരത്തിന്റെ വേദിയാണ് മാറ്റിയത്.
ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് വേദിയിലെ മാറ്റം. ബംഗാളിലെ കല്യാണിയിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. ജാദവ്പുർ യൂണിവേഴ്സിറ്റി സ്റ്റേഡിയമാണ് പുതിയ വേദി.
കല്യാണിയിൽ നടക്കേണ്ടിയിരുന്ന ബിഹാറിനെതിരായ ബംഗാളിന്റെ ആദ്യ ഹോം മത്സരം മഴയെത്തുടർന്ന് ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.