കോൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റിൽ പശ്ചിമ ബംഗാളിന് മേൽ കേരളത്തിന് മേൽകൈ. ആദ്യം ബാറ്റ് ചെയ്ത ബംഗാളിനെ കേരളം ഒന്നാം ഇന്നിംഗ്സിൽ 147 റണ്‍സിന് പുറത്താക്കി. ഒന്നാം ദിനം കളിനിർത്തുന്പോൾ മറുപടി ബാറ്റിംഗ് തുടങ്ങിയ കേരളം 35/1 എന്ന ഭേദപ്പെട്ട നിലയിലാണ്.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കേരളത്തിന്റെ പേസ് ബൗളർമാർ മിന്നുന്ന ഫോമിലായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ബേസിൽ തന്പിയും രണ്ടു വിക്കറ്റുമായി സന്ദീപ് വാര്യരും മുന്നിൽ നിന്നും ബൗളിംഗ് പടയെ നയിച്ചു. നിധീഷ് എം.ഡിക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു. ജലജ് സക്സേന ഒരു വിക്കറ്റ് നേടി.
53 റണ്‍സ് നേടിയ അനുസ്തൂപ് മജുംദാർ ആണ് ബംഗാളിന്റെ ടോപ്പ് സ്കോറർ. അഭിഷേക് കുമാർ രാമൻ 40 റണ്‍സ് നേടി. ബംഗാൾ നിരയിൽ നാല് ബാറ്റ്സ്മാൻമാർ മാത്രമാണ് രണ്ടക്കം കടന്നത്.