പ​​​​​തി​​​​​റ്റാ​​​​​ണ്ടി​​​​​ന് ശേ​​​​​ഷം… കോ​ഹ്‌​ലി വീ​ണ്ടും ഡ​ൽ​ഹി​ക്കു​പ്പാ​യ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: പ​തി​മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ ക​ളി​ച്ച് ഇ​ന്ത്യ​ൻ ദേ​ശീ​യ ടീം ​മു​ൻ ക്യാ​പ്റ്റ​നും സീ​നി​യ​ർ താ​ര​വു​മാ​യ വി​രാ​ട് കോ​ഹ്‌​ലി. 2006 ന​വം​ബ​റി​ൽ ത​മി​ഴ്നാ​ടി​നെ​തി​രേ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റി​യ കോ​ഹ്‌​ലി 2012-13 സീ​സ​ണി​ലാ​ണ് അ​വ​സാ​ന​മാ​യി ക​ളി​ച്ച​ത്. ആ​റു വ​ർ​ഷ​ത്തി​നി​ടെ ആ​കെ 23 മ​ത്സ​ര​ങ്ങ​ള​ട​ങ്ങു​ന്ന ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ് ക​രി​യ​ർ.

അ​ര​ങ്ങേ​റ്റ​ത്തി​ൽ പ​ത്ത് റ​ണ്‍​സ് എ​ടു​ത്ത് പു​റ​ത്താ​യെ​ങ്കി​ലും പി​ന്നീ​ടു​ള്ള 22 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് അ​ഞ്ച് സെ​ഞ്ചു​റി​യും നി​ര​വ​ധി അ​ർ​ധ​സെ​ഞ്ചു​റി​യു​മ​ട​ക്കം 36 ഇ​ന്നിം​ഗ്സി​ൽ​നി​ന്നാ​യി 50.77 ശ​രാ​ശ​രി​യി​ൽ 1574 റ​ണ്‍​സ് നേ​ടി.

മി​ക​ച്ച ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത് ദേ​ശീ​യ ടീ​മി​ൽ ഇ​ടം​പി​ടി​ച്ച കോ​ഹ്‌​ലി​ക്ക് പി​ന്നീ​ട് പ്ര​ക​ട​ന​ത്തി​ൽ തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. ടീം ​പ്ര​തി​രോ​ധ​ത്തി​ലാ​യ നി​ര​വ​ധി സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ടീ​മി​നെ ഒ​റ്റ​യ്ക്കു തോ​ളി​ലേ​റ്റി വി​ജ​യം സ​മ്മാ​നി​ച്ച താ​രം ഇ​ന്ന് ഫോ​മി​ല്ലാ​യ്മ​യു​ടെ പേ​രി​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ണ്.

2010ൽ ​ബം​ഗാ​ളി​നെ​തി​രേ 267 പ​ന്തി​ൽ 173 റ​ണ്‍​സ് നേ​ടി ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലെ ഉ​യ​ർ​ന്ന സ്കോ​ർ നേ​ടി​യ കോ​ഹ്‌​ലി ഫോം ​ക​ണ്ടെ​ത്തി വി​വാ​ദ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യു​മാ​യി ദേ​ശീ​യ ടീ​മി​ലേ​ക്കു തി​രി​ച്ചെ​ത്തു​മോ​യെ​ന്നാ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്.

Related posts

Leave a Comment