ര​ഞ്ജി ട്രോ​ഫി: 48-ാം ഫൈ​ന​ലി​നൊ​രു​ങ്ങി മും​ബൈ

 

മും​ബൈ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ മും​ബൈ ഫൈ​ന​ലി​ൽ. സെ​മി​യി​ൽ ത​മി​ഴ്നാ​ടി​നെ ഇ​ന്നിം​ഗ്സി​നും 70 റ​ണ്‍​സി​നും കീ​ഴ​ട​ക്കി​യാ​ണ് മും​ബൈ​യു​ടെ ഫൈ​ന​ൽ പ്ര​വേ​ശം.

ര​ണ്ട് ഇ​ന്നിം​ഗ്സി​ലും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തു​ക​യും ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 109 റ​ണ്‍​സ് നേ​ടു​ക​യും ചെ​യ്ത മും​ബൈ​യു​ടെ ഷാ​ർ​ദു​ൾ ഠാ​ക്കൂ​റാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്. സ്കോ​ർ: ത​മി​ഴ്നാ​ട് 146, 162. മും​ബൈ 378. ഫ​സ്റ്റ് ക്ലാ​സി​ൽ ഷാ​ർ​ദു​ളി​ന്‍റെ ക​ന്നി സെ​ഞ്ചു​റി​യാ​യി​രു​ന്നു.

ഒ​ന്പ​തി​ന് 353 എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​ന​മാ​യ ഇ​ന്ന​ലെ ര​ണ്ടാം ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച മും​ബൈ 378ന് ​പു​റ​ത്താ​യി. ത​നു​ഷ് കൊ​ടി​യ​ൻ 89 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു.

ര​ണ്ടാം ഇ​ന്നിം​ഗ്സി​നു ക്രീ​സി​ലെ​ത്തി​യ ത​മി​ഴ്നാ​ട് 51.5 ഓ​വ​റി​ൽ 162നു ​പു​റ​ത്താ​യി. മും​ബൈ​ക്കു​വേ​ണ്ടി ഷാം​സ് മു​ലാ​നി 53 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. 70 റ​ണ്‍​സ് നേ​ടി​യ ബാ​ബ ഇ​ന്ദ്ര​ജി​ത്താ​ണ് ത​മി​ഴ്നാ​ടി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ.

48-ാം ഫൈ​ന​ൽ

ര​ഞ്ജി ട്രോ​ഫി​യി​ൽ മും​ബൈ​യു​ടെ 48-ാം ഫൈ​ന​ൽ പ്ര​വേ​ശ​മാ​ണ്. 2015-16 സീ​സ​ണി​ലാ​ണ് മും​ബൈ അ​വ​സാ​ന​മാ​യി ര​ഞ്ജി ട്രോ​ഫി ചാ​ന്പ്യ​ന്മാ​രാ​യ​ത്. 41 ത​വ​ണ മും​ബൈ ര​ഞ്ജി കി​രീ​ടം ചൂ​ടി. ര​ഞ്ജി ട്രോ​ഫി പ​ത്തി​ൽ കൂ​ടു​ത​ൽ പ്രാ​വ​ശ്യം നേ​ടി​യ ഏ​ക ടീ​മാ​ണ് മും​ബൈ. 2021-22 സീ​സ​ണി​ലും മും​ബൈ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കി​രീ​ട പോ​രാ​ട്ട​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

വി​ദ​ർ​ഭ x മ​ധ്യ​പ്ര​ദേ​ശ് സെ​മി ജേ​താ​ക്ക​ളാ​ണ് ഫൈ​ന​ലി​ൽ മും​ബൈ​യു​ടെ എ​തി​രാ​ളി​ക​ൾ. മ​ധ്യ​പ്ര​ദേ​ശ് ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ, വി​ദ​ർ​ഭ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ തി​രി​ച്ച​ടി​ച്ചു. സ്കോ​ർ: വി​ദ​ർ​ഭ 170, 343/6. മ​ധ്യ​പ്ര​ദേ​ശ് 252.

Related posts

Leave a Comment