കേ​ര​ളം-​ഉ​ത്ത​ർ​പ്ര​ദേ​ശ് ര​ഞ്ജി​ട്രോ​ഫി ക്രി​ക്ക​റ്റ് മ​ത്സ​രം സ​മ​നി​ല​യി​ൽ


ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന കേ​ര​ളം-​ഉ​ത്ത​ർ​പ്ര​ദേ​ശ് ര​ഞ്ജി​ട്രോ​ഫി ക്രി​ക്ക​റ്റ് മ​ത്സ​രം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. 383 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന കേ​ര​ളം ര​ണ്ടു​വി​ക്ക​റ്റി​ന് 72 റ​ണ്‍​സ് എ​ന്ന നി​ല​യി​ൽ നി​ൽ​ക്കെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സ്കോ​ർ: യു​പി: 302, 323/3 ഡി. ​കേ​ര​ളം: 243,72/2

കേ​ര​ള​ത്തി​നെ​തി​രെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​ങ്കി​ത് ര​ജ്പു​ത് ആ​ണ് പ്ലെ​യ​ർ ഓ​ഫ് ദി ​മാ​ച്ച്.

ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 219 എ​ന്ന നി​ല​യി​ൽ നാ​ലാം ദി​നം ബാ​റ്റിം​ഗ് തു​ട​ങ്ങി​യ യു​പി​ക്ക് സെ​ഞ്ചു​റി നേ​ടി​യ ആ​ര്യ​ൻ ജൂ​യ​ലി​നെ (115) തു​ട​ക്ക​ത്തി​ലേ ന​ഷ്ട​മാ​യി. സെ​ഞ്ചു​റി നേ​ടി​യ പ്രി​യം ഗാ​ർ​ഗ് (106) പു​റ​ത്താ​യ​തോ​ടെ യു​പി ര​ണ്ടാം ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്തു.

കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ കേ​ര​ള​ത്തി​ന് കൃ​ഷ്ണ​പ്ര​സാ​ദി​ന്‍റെ വി​ക്ക​റ്റ് തു​ട​ക്ക​ത്തി​ലേ ന​ഷ്ട​മാ​യി. എ​ന്നാ​ൽ രോ​ഹ​ൻ കു​ന്നു​മ്മ​ലും രോ​ഹ​ൻ പ്രേ​മും നി​ല​യു​റ​പ്പി​ച്ച് ക​ളി​ച്ചു. 42 റ​ണ്‍​സെ​ടു​ത്താ​ണ് രോ​ഹ​ൻ കു​ന്നു​മ്മ​ൽ പു​റ​ത്താ​യ​ത്. രോ​ഹ​ൻ പ്രേ​മും (29) സ​ച്ചി​ൻ ബേ​ബി​യും (ഒ​ന്ന്) പു​റ​ത്താ​കാ​തെ നി​ന്നു.

Related posts

Leave a Comment