കടകള്‍ തുറക്കാന്‍ അനുവദിക്കാത്തതിനെ വിമർശിച്ച് സംവിധായകൻ രഞ്ജിത് ശങ്കർ.
ബാറുകൾ എല്ലാ ദിവസവും ഒന്‍പതു മുതൽ തുറക്കാം. മറ്റു കടകൾ പാടില്ല. എന്ത് കൊണ്ട്? എന്നായിരുന്നു രഞ്ജിത്തിന്റെ ഫേസ്ബുക്ക പോസ്റ്റ്.
സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സർക്കാർ ഇത് അംഗീകരിച്ചിട്ടില്ല. ഒന്നരമാസത്തെ ലോക്ക് ഡൗണ്‍ വ്യാപാരികള്‍ക്ക് വന്‍ കടബാധ്യതയതായും, തൊഴിലിനൊപ്പം മുടക്കിയ പണവും നഷ്ടമായെന്നും വ്യാപാരികള്‍ പറയുന്നു.
നിയന്ത്രിത സമയത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.