അവതാരക രഞ്ജിനി ഹരിദാസ് വിവാഹിതയായി എന്ന രീതിയിലുള്ള വാര്‍ത്തകള്‍ ഇടയ്ക്കിടെ പുറത്തിറങ്ങാറുള്ളതാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലും രഞ്ജിനി രഹസ്യമായി വിവാഹിതയായെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈയവസരത്തിലാണ് വിശദീകരണവുമായി രഞ്ജിനി തന്നെ നേരിട്ട് ഫേസ്ബുക്കില്‍ രംഗത്തെത്തിയത്. വിവാഹവാര്‍ത്തയുമായി ബന്ധപ്പെട്ട് തനിക്ക് ഒരുപാട് കോളുകളും സന്ദേശങ്ങളും വന്നുവെന്നും അവര്‍ക്കെല്ലാം താന്‍ രഹസ്യമായി വിവാഹിതയായോ എന്നറിയണമെന്നും രഞ്ജിനി പറയുന്നു. ഇങ്ങനെയൊരു വാര്‍ത്ത തെറ്റാണെന്നും താന്‍ ഇപ്പോഴും അവിവാഹിതയാണെന്നും രഞ്ജിനി ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചു. ‘ ടണ്‍ കണക്കിന് കോളുകളും മെസേജുകളും വന്നുകൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കുമറിയേണ്ടത് എന്റെ രഹസ്യ വിവാഹം കഴിഞ്ഞോ എന്നാണ്. ഞാന്‍ മനസിലാക്കാിയിടത്തോളം എന്റെ വിവാഹം കഴിഞ്ഞിട്ടില്ല. നിങ്ങളില്‍ പലര്‍ക്കുമാണ് എന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാവുന്നതെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. എന്തുകൊണ്ട് അതൊന്നും നിങ്ങള്‍ എന്നോട് പറയുന്നില്ല. ഞാനാരെയാണ് വിവാഹം കഴിച്ചത്, എപ്പോള്‍, എവിടെ വച്ചായിരുന്നു, എന്തുകൊണ്ടെന്നെ വിളിച്ചില്ല? അടുത്ത തവണ നിങ്ങള്‍ എന്നെ വിവാഹം കഴിപ്പിക്കുമ്പോള്‍ എന്നെ അറിയിക്കണം. ഞാനും കൂടാം നിങ്ങളുടെ കളികള്‍ക്ക്. ആ രീതിയിലും എനിക്ക് കുറച്ച് സന്തോഷിക്കാലോ അല്ലേ.’ രഞ്ജിനി ചോദിക്കുന്നു.
എന്റെ വിവാഹം കഴിഞ്ഞിട്ട് എന്നെ അറിയിക്കാഞ്ഞതെന്താ; അടുത്ത വിവാഹത്തിന് എന്നെക്കൂടി അറിയിക്കണം; രഹസ്യ വിവാഹം കഴിച്ചെന്ന വാര്‍ത്തകളോട് രഞ്ജിനി ഹരിദാസിന്റെ പ്രതികരണം
