വിജയ് ബാബു കേസില്‍ ആയാലും ദിലീപിന്റെ കേസിലായാലും സിനിമ സംഘടനയില്‍ ഒരു നിയമം ഉണ്ടായിരിക്കണമെന്നാണ് എനിക്ക് തോന്നിയത്.
ഏതൊരു വ്യക്തിക്കെതിരേയും ഒരു കേസ് വന്നാല്‍ ആ കേസിന്റെ കാലയളവില്‍ അവരെ മാറ്റിനിര്‍ത്തുക. അങ്ങനെയുള്ള ഒരു നിയമം അതില്‍ കൊണ്ടുവന്നാല്‍ പോരെ.
ഒരു വിധി വരുന്നത് വരെ. ഉണ്ടോ ഇല്ലയോ എന്ന് നോക്കണ്ട. ഇപ്പോള്‍ ഒമ്പത് മണിക്ക് സ്കൂളിലെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് കേറാന്‍ പറ്റില്ല.
അങ്ങനത്തെ കുറച്ച് നിയമങ്ങള്‍ വേണ്ടേ എല്ലാ അസോസിയേഷന്‍സിനും. അത് മാധ്യമപ്രവര്‍ത്തകരുടെ അസോസിയേഷനുണ്ടാകില്ലേ. ആങ്കേഴ്സിന്റെ അസോസിയേഷനും നിയമങ്ങള്‍ ഉണ്ടാകും.
ആ നിയമങ്ങള്‍ ക്ലിയര്‍ കട്ടായിട്ട് എഴുതി വെച്ചാല്‍ ഈ പ്രശ്നങ്ങളൊക്കെ വലിയ രീതിയില്‍ പരിഹരിക്കാം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.
ഐസി (അമ്മ ആഭ്യന്തര പരാതി പരിഹാരസമിതി) ഒരു കംപ്ലെയ്ന്റ് പറഞ്ഞപ്പോള്‍ സ്ത്രീകളുടെ സംഘടനയുണ്ടല്ലോ അവിടെ പോയി പറയൂ എന്ന് ആരോ പറഞ്ഞത് കണ്ടു.
അത് റബ്ബിഷ് ആണ്. അയാളെ സ്ഥാനത്ത് നിന്ന് മാറ്റണം. അങ്ങനത്തെ നിയമങ്ങള്‍ വേണം. -രഞ്ജിനി ഹരിദാസ്