മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലൂടെ മിനി സ്ക്രീന്‍ അവതാരക സങ്കല്‍പ്പത്തെത്തന്നെ മാറ്റിമറിച്ച രഞ്ജിനി ഏതാനും സിനിമകളിലും വേഷമിട്ടു. ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തിയുള്ള അവതരണത്തിന് രഞ്ജിനിയ്ക്കെതിരേ പലരും വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു.
എന്നാല്‍ പ്രായം 38 ആയെങ്കിലും രഞ്ജിനി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് മുമ്പ് ഒരു പ്രണയം ഉണ്ടായിരുന്നതി രഞ്ജിനി തുറന്നു പറഞ്ഞിരുന്നു.
ഇതിനിടയ്ക്ക് രഞ്ജിനിയുടേതെന്ന പേരില്‍ ഒരു അശ്ലീല ക്ലിപ് പ്രചരിച്ചിരുന്നു. ഡയറക്ടറും രഞ്ജിനിയും എന്ന ടൈറ്റിലോട് കൂടി വന്ന വീഡിയോ ഒരുപാട് വര്‍ഷം പഴക്കമുള്ളതാണ്.
തന്നോട് ഇങ്ങനെ ഒരു കാര്യം പ്രചരിക്കുന്ന വിവരം ഫ്രണ്ട്സാണ് വിളിച്ച് പറഞ്ഞതെന്നും ഇത് കേട്ട് ഞെട്ടി പോയെന്നും രഞ്ജിനി പറയുന്നു.
അങ്ങനെ ഒരു ഡയറക്ടറിന്റെ മുമ്പിലും താന്‍ തുണിയുരിഞ്ഞിട്ടില്ലെന്നും ഇത് വേറെ ഏതോ സ്ത്രീയാണെന്ന് കാണുന്ന ഏതു പൊട്ടനും മനസ്സിലാകുമെന്നും ദൈവം അത്രക്ക് നന്നായി ഉണ്ടാക്കിയെടുത്ത ഒരു സ്ത്രീയാണെന്നും രഞ്ജിനി പറയുന്നു.
ബ്ലാക്ക് ഗൗണ്‍ ഇട്ട ആ സ്ത്രീ ഒരു അറബി പെണ്ണാണ് എന്നാണ് തന്റെ തോന്നലെന്നും രഞ്ജിനി പറയുന്നു. തന്റെ പേരില്‍ പ്രചരിക്കുന്ന ഈ എംഎംഎസിന്റെ കാര്യം അമ്മയോട് പറഞ്ഞെന്നും പിന്നീട് അത് അമ്മയെ കാണിച്ചപ്പോള്‍ അയ്യേ ഇത് നിയൊന്നുമല്ല എന്നാണ് തന്നോട് പറഞ്ഞതെന്നും രഞ്ജിനി വ്യക്തമാക്കുന്നു.
സൈബര്‍ സെല്ലിന് ഈ കാര്യങ്ങളില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആ ക്ലിപ്പ് ഒരു രസമല്ലേ അത് അവിടെ കിടക്കട്ടെ തനിക്ക് തന്റെ അമ്മയേയും അനിയനെയും ബോധിപ്പിക്കേണ്ട കാര്യമേയുള്ളൂവെന്നും രഞ്ജിനി വ്യക്തമാക്കുന്നു.