മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്ഥതയാല്‍ സമ്പന്നമാണ് രഞ്ജിനിയുടെ യൂട്യൂബ് ചാനലും.
ഇപ്പോള്‍ ചാനലില്‍ അമ്മ സുജാതയ്‌ക്കൊപ്പം അവതരിപ്പിച്ച ‘ജനറേഷന്‍ ഗ്യാപ്പ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ആദ്യ എപ്പിസോഡിന്റെ വീഡിയോയാണ് വൈറലായിരിക്കുകയാണ്.
പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് രണ്ട് കാലഘട്ടങ്ങളെ പ്രതിനിധീകരിച്ച് സ്വന്തം അഭിപ്രായങ്ങളാണ് ഇരുവരും പരിപാടിയില്‍ പറയുന്നത്.
ജനറേഷന്‍ ഗ്യാപ്പിന്റെ ആദ്യ എപ്പിസോഡില്‍ തന്നെ നിരവധി ചോദ്യങ്ങളാണ് പ്രേക്ഷകര്‍ ഇരുവരോടുമായി ചോദിച്ചത്. വിവാഹമാണ് കൂടുതല്‍ പേര്‍ക്കും അറിയേണ്ടിയിരുന്ന വിഷയം.
പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള ശരിയായ പ്രായം, രണ്ടാം വിവാഹം തുടങ്ങി വിവാഹത്തിന് മുമ്പുള്ള സെക്‌സ് എന്നിങ്ങനെയുള്ള ചോദ്യങ്ങളോടാണ് ആദ്യ എപ്പിസോഡില്‍ പ്രതികരിച്ചിരിക്കുന്നത്.
‘ഇരുപതുവയസ്സുള്ളപ്പോഴാണ് ഞാന്‍ വിവാഹിതയാകുന്നത്. അന്ന് നമുക്കൊന്നും ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ല. 25 വയസ്സ് കഴിയാതെ പെണ്‍കുട്ടികള്‍ കല്യാണത്തെക്കുറിച്ച് ചിന്തിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്’. കാരണം നമുക്ക് പക്വത എത്തുന്നത് പ്രായം അതാണെന്നാണ് വിവാഹപ്രായത്തെക്കുറിച്ചുള്ള സുജാതയുടെ അഭിപ്രായം.
28 വയസ്സ് ആയപ്പോഴാണ് സാമ്പത്തികം, കുടുംബത്തെ കരകയറ്റുന്നത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ തനിക്ക് ബോധ്യം വന്നതെന്നെന്ന് രഞ്ജിനി പറയുന്നു.
കുട്ടികളെ കുറിച്ച് ഞാനൊരിക്കലും ചിന്തിച്ചിട്ട് പോലുമില്ല. പക്ഷേ 28 വയസ്സ് ആയപ്പോഴെക്കും എന്റെ ശരീരം ബയോളജിക്കലി അത് തിരിച്ചറിയാന്‍ തുടങ്ങി.
കുട്ടികളെ കാണുമ്പോള്‍ പ്രത്യേകമായൊരു അടുപ്പം തോന്നി. മാതൃത്വം ഒരു വികാരമാണല്ലോ. അതെനിക്ക് ഫിസിക്കലി തോന്നി തുടങ്ങിയത് മുപ്പത് വയസ്സൊക്കെ ആയപ്പോഴാണ്.
ഇതിനോടൊപ്പം നേരത്തെ കല്യാണം കഴിപ്പിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും രഞ്ജിനി പറഞ്ഞു. അവരുടെ ജീവിതം ഒരു ഘട്ടത്തില്‍ വളരുന്നതേയുള്ളു.
ആ ഒരു യൂണിയനിലൂടെ അവര്‍ ഒരുമിച്ച് വളര്‍ന്ന് വരും. ഇത് ഞാന്‍ മനസ്സിലാക്കാന്‍ കുറച്ച് സമയമെടുത്തു. അതുകൊണ്ടാണ് പ്രായമുള്ളവര്‍ മക്കളെ നേരത്തെ കെട്ടിച്ച് വിട്ടിരുന്നത്.
എന്നാലും ആശയപരമായി എനിക്ക് അതിനോട് യോജിക്കാനാവില്ല. ഇങ്ങനെയുള്ള ബന്ധം വിജയിക്കുന്നത് കൂടുതലുണ്ടാവും’, രഞ്ജിനി പറഞ്ഞു.
രണ്ടാം വിവാഹത്തെക്കുറിച്ചൊരു ചിന്തപോലും തനിക്കുണ്ടായിട്ടില്ലെന്ന് സുജാത പറഞ്ഞു. എനിക്ക് അത് നല്ലതെന്ന് തോന്നിയില്ല. എനിക്ക് രണ്ട് കുട്ടികളാണ് അപ്പോള്‍ ഞാന്‍ പ്രാധാന്യം കൊടുത്തത് അവര്‍ക്കാണ്.
എന്റെ ജീവിതം കഴിഞ്ഞു എന്ന രീതിയിലാണ് ഞാന്‍ ചിന്തിച്ചത്. ജീവിക്കാന്‍ ഒരാളില്ലെങ്കില്‍ എനിക്ക് പറ്റില്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ല. എനിക്ക് എന്റെ അമ്മയും അച്ഛനും നല്ല സപ്പോര്‍ട്ട് ആയിരുന്നു, അതുകൊണ്ടായിരിക്കാം എനിക്ക് അങ്ങനെ തോന്നിയത്.
രണ്ടാം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്ന സാഹചര്യത്തിലൂടെ പല ആളുകളും കടന്നുപോകുന്നുണ്ടാകാം. അതിന് അവര്‍ തന്നെ കുറെ പരിമിതികള്‍ ചിന്തിച്ചുകൂട്ടുന്നുമുണ്ടാകാം. അങ്ങനെ ചിന്തിക്കുന്നത് തന്റെ കാഴ്ചപാടില്‍ തെറ്റാണെന്നാണ് രഞ്ജിനിയുടെ അഭിപ്രായം.
അതേസമയം അമ്മയുടെ കാര്യത്തില്‍ ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മൂമ്മ വന്ന് എന്നോട് ചോദിച്ചു. ‘രഞ്ജു അമ്മയെ രണ്ടാമതും വിവാഹം കഴിപ്പിക്കാമെന്ന്’, പക്ഷേ ഞാന്‍ സമ്മതിച്ചില്ല.
നിങ്ങളത് ചെയ്യാന്‍ പാടില്ല. കാരണം എനിക്കത് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു. വേറൊരാള്‍ എന്റെ കുടുംബത്തില്‍ വരുന്നതും അതും അച്ഛന്റെ സ്ഥാനത്ത് ഒട്ടും വിചാരിക്കാത്ത കാര്യമാണ്.
അമ്മയെ വിവാഹം കഴിപ്പിക്കുകയാണെങ്കില്‍ എന്നെ ഹോസ്റ്റലില്‍ കൊണ്ട് വിടൂ, ഈ വീട്ടില്‍ ഞാന്‍ നില്‍ക്കത്തില്ലെന്ന് അന്ന് പറഞ്ഞിരുന്നു.’ രഞ്ജിനി വ്യക്തമാക്കി.
എന്നാല്‍ പന്ത്രണ്ടാം ക്ലാസിലൊക്കെ എത്തി കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നപ്പോള്‍ അമ്മയ്ക്ക് ഇഷ്ടമുള്ളത് പോലെ ജീവിച്ചോളാന്‍ ഞാന്‍ അമ്മയോട് പറഞ്ഞിരുന്നു.
കാരണം ലൈംഗികമായും മറ്റും അറിവുവന്നത് എനിക്ക് അപ്പോഴായിരുന്നു. പക്ഷേ അമ്മ ഈ ജീവിതത്തില്‍ സന്തോഷവതിയായിരുന്നു’, രഞ്ജിനി പറയുന്നു.
വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധത്തെ സുജാത എതിര്‍ത്തപ്പോള്‍ വിവാഹത്തിന് മുമ്പ് പങ്കാളെയെ ശാരീരികമായി കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന അഭിപ്രായമായിരുന്നു രഞ്ജിനിക്ക്.