മലയാളത്തിലെ ഏറ്റവും ജനപ്രിയയായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. നടി എന്ന നിലയിലും മോഡല്‍ എന്ന നിലയിലും താരം കഴിവു തെളിയിച്ചിട്ടുണ്ട്.
അവതാരക എന്ന നിലയില്‍ ആണ് താരം കൂടുതലും ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ഒരു യൂട്യൂബര്‍ കൂടിയാണ് താരം.ബോള്‍ഡ് ക്യാരക്ടര്‍ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്.
തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ധൈര്യത്തോടെ തുറന്നുപറയാന്‍ മടികാണിക്കാത്ത അപൂര്‍വം ചില സെലിബ്രിറ്റികളിലൊരാളാണ് താരം. സ്ത്രീകള്‍ക്ക് വേണ്ടി താരം എപ്പോഴും ശബ്ദം ഉയര്‍ത്താറുണ്ട്.
ഈയടുത്ത് ഒരു അഭിമുഖത്തില്‍ താരം തുറന്നു പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിള്‍ വീഡിയോ എന്ന നിലയില്‍ പ്രചരിക്കുന്നത്.
തന്റെ മേല്‍ ചാര്‍ത്തപ്പെട്ട റൂമര്‍ വളരെ സിമ്പിള്‍ ആയി ലാഘവത്തോടെ കൂടി ചിരിച്ചുകൊണ്ട് നിരസിക്കുന്ന രഞ്ജിനി ഹരിദാസിനെയാന്ന് മീഡിയയില്‍ കാണാന്‍ സാധിക്കുന്നത്.
ഒരു അഭിമുഖത്തില്‍ കുറച്ചുപേര്‍ രഞ്ജിനി ഹരിദാസിനോട്, രഞ്ജിനിയുടേതാണെന്ന് പ്രചരിക്കുന്ന ഒരു എംഎംസിനെ കുറിച്ച് ചോദിക്കുകയുണ്ടായി.
യഥാര്‍ത്ഥത്തില്‍ ആ വീഡിയോ നിങ്ങളുടെ തന്നെയാണോ? കാരണം അത് പ്രചരിക്കുന്നത് നിങ്ങളുടെ പേരില്‍ ആണ്… എന്നായിരുന്നു താരത്തോട് ചോദിച്ചത്.
പക്ഷേ താരം അതിന് നല്കിയ മറുപടിയാണ് ഏവരെയും ഞെട്ടിച്ചത്. ഇങ്ങനെയായിരുന്നു ആ മറുപടി…” ആ വീഡിയോ കണ്ടാല്‍ തന്നെ മനസ്സിലാകും അത് എന്റെതല്ല എന്ന്. കാരണം ആ വീഡിയോലിലുള്ള കുട്ടി ഗിഫ്റ്റ്ഡ് ആണ്. ദൈവം ആ കുട്ടിക്ക് വാരിക്കോരി കൊടുത്തിട്ടുണ്ട്. എനിക്ക് അത് ഇല്ല എന്ന് നിങ്ങള്‍ക്ക് മനസ്സിലാകുമല്ലോ. ഏതാ ഒരു അറബി പെണ്ണ് ആണെന്ന് തോന്നുന്നു ‘
‘ആ വീഡിയോ ആദ്യം പ്രചരിച്ചപ്പോള്‍ കുറെ പേര് എന്നെ വിളിച്ചിരുന്നു. ഡയറക്ടറിന്റെ മുന്പില് ശരീരം തുറന്നു കാണിക്കുന്ന രഞ്ജിനിയുടെ വീഡിയോ എന്ന രീതിയിലാണ് പ്രചരിക്കുന്നത്. ഞാന്‍ ഉടനെ തന്നെ ഗൂഗിള്‍ ചെയ്തു നോക്കി. കാരണം എന്റെതാണെന്ന് പ്രചരിക്കുന്ന വീഡിയോ കുറിച്ച് എനിക്ക് അറിയണമല്ലോ… ‘
‘ അത് എന്റെത് അല്ല എന്ന്, എനിക്ക് അമ്മയെയും അനിയനെയും ബോധ്യപ്പെടുത്തണം ആയിരുന്നു. അവര്‍ക്ക് അത് ബോധ്യമായി. പിന്നീട് ഞാന്‍ ആ വിഷയത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല ചര്‍ച്ച ചെയ്തിട്ടുമില്ല. പക്ഷേ സൈബര്‍ സെല്ലില്‍ ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്.” എന്നും താരം കൂട്ടിച്ചേര്‍ത്തു.