മലയാളത്തിലെ അവതാരക സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച താരമാണ് രഞ്ജിനി ഹരിദാസ്. ഇന്നും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അവതാരകരിലൊരാളായി താരം തുടരുന്നതും ഇതിനാലൊക്കെ തന്നെയാണ്.
മലയാളവും ഇംഗ്ലീഷും കലര്‍ന്ന ഭാഷയിലെ സംസാരവും കെട്ടിപിടിത്തവും ഒക്കെയായി അവതരണ മേഖലയില്‍ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ രഞ്ജിനി ഹരിദാസിന് സാധിച്ചിരുന്നു.
ശക്തമായ നിലപാടുകളുടെ കാര്യത്തില്‍ പലപ്പോഴും രഞ്ജിനി വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ബിഗ്ബോസ് റിയാലിറ്റിഷോയില്‍ പങ്കെടുത്തതോടെ രഞ്ജിനിയെക്കുറിച്ച് മലയാളികള്‍ക്കുണ്ടായിരുന്ന മുന്‍വിധികളെല്ലാം മാറി.
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. അടുത്തിടെ താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി രഞ്ജിനി രംഗത്ത് വന്നിരുന്നു.
കാമുകനെ പുറംലോകത്ത് പരിചയപ്പെടുത്തി കൊടുത്തതിനൊപ്പം താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സൂചിപ്പിച്ചിരുന്നു.
നിലവില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭര്‍ത്താവും ഭാര്യയും എന്ന പരിപാടിയുടെ അവതാരകയാണ്.
ഇതിനിടെ രഞ്ജിനിയുടെ സഹോദരന് ഒരു കല്യാണാലോചന വന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. രഞ്ജിനിയുടെ സഹോദരന് ശ്രീപ്രിയനെ ഇഷ്ടമാണെന്നും തന്റെ നാത്തൂനായി വരാമോ എന്നുമായിരുന്നു ഒരാള്‍ താരത്തോട് ചോദിച്ചത്.
ആ ഭാഗത്തു നിന്നും ഒന്ന് ശ്രമിച്ച് നോക്കൂ, അനിയന്റെ തീരുമാനങ്ങള്‍ ഞാനല്ല എടുക്കുന്നത് എന്നായിരുന്നു രഞ്ജിനിയുടെ മറുപടി.
രഞ്ജിനിയെ പോലെ തന്നെ സഹോദരനും മലയാളികള്‍ക്ക് സുപരിചിതനാണ്. ചെറുപ്പം മുതല്‍ അനിയനൊപ്പമുള്ള ഫോട്ടോസ് രഞ്ജിനി തന്നെ പങ്കുവെക്കാറുണ്ട്. എന്തായാലും താരകുടുംബത്തില്‍ വൈകാതെ ഒരു വിവാഹം നടക്കുമോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.