മലയാളികളുടെ ഇഷ്ട അവതാരക രഞ്ജിനി ഹരിദാസ് വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തു വന്നത്.പിന്നീട് ആരാധകരുടെ ചോദ്യം വിവാഹത്തിന്റെ വിശേഷങ്ങളെക്കുറിച്ചായിരുന്നു.
ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവുമെന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലൂടെയായിരുന്നു രഞ്ജിനിക്ക് സ്വയംവരം.
ഈ വിവാഹത്തിന്റെ പ്രോമോ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിയിരുന്നു. ശരിക്കും സ്വയംവരമാണോ നടക്കുന്നതെന്ന് ചോദിച്ചായിരുന്നു ആരാധകരെത്തിയത്.
മഞ്ജു വാര്യരും രമേഷ് പിഷാരടിക്കും മുകേഷിനും പുറമെ പരിപാടിയിലേക്ക് അതിഥിയായെത്തിയിരുന്നു. തന്റെ സ്വയംവരമാണ് നടത്താന്‍ പോവുന്നതെന്നായിരുന്നു ആദ്യം പറഞ്ഞത്. പരിപാടിയുടെ റേറ്റിംഗ് കൂട്ടാനുള്ള തന്ത്രമായിരുന്നു ഇതെന്ന് ഇപ്പോഴാണ് വ്യക്തമായത്.
ഇനി ഈ പരിപാടിയുമായി സഹകരിക്കാനുദ്ദേശിക്കുന്നില്ല. അതിനാല്‍ മെന്ററായിരുന്ന രമേഷ് പിഷാരടിയായിരിക്കും ഇനി മുതല്‍ പരിപാടി അവതരിപ്പിക്കുന്നതെന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്. ഇതാണ് രാജിക്കത്തെന്നും താരം പറഞ്ഞിരുന്നു.
രഞ്ജിനി വേദിയിലേക്ക് കത്ത് വായിച്ച് തീര്‍ന്നതിന് പിന്നാലെയായാണ് എത്തിയത്. ഈ കത്ത് മലയാളത്തിലാണെന്നും താന്‍ ഇംഗ്ലീഷില്‍ മാത്രമേ എഴുതുകയുള്ളൂവെന്നുമായിരുന്നു രഞ്ജിനി പറഞ്ഞു. ശുദ്ധ മലയാളത്തില്‍ രാജിക്കത്ത് എഴുതാന്‍ തനിക്കറിയില്ലെന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്.
അങ്ങനെ ഒറ്റയടിക്ക് തന്നെ പരിപാടി അവതരിപ്പിക്കാമെന്ന് പിഷു കരുതേണ്ടതില്ലെന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്.
സ്റ്റൈലിഷ് ലുക്കില്‍ അതീവ സന്തോഷത്തോടെയാണ് മഞ്ജു വാര്യര്‍ വേദിയിലേക്ക് എത്തിയത്. താരം വരുന്നതിന്റെ പ്രോമോ വീഡിയോ നേരത്തെ തന്നെ വൈറലായി മാറിയിരുന്നു.
മഞ്ജുവിന് പിന്നാലെയായാണ് ദമ്പതികളും പരിപാടിയിലേക്ക് എത്തിയത്. ശരിക്കും സന്തോഷം ആയെന്നും തുടക്കത്തിലേ കുറച്ചു ദിവസങ്ങള്‍ മഞ്ജു ചേച്ചിയും കൂടെയുണ്ടാകും എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രഞ്ജിനി പറയുന്നു.
രഞ്ജിനിയുടെ വിവാഹം ഇത്ര പെട്ടെന്ന് തീരുന്നു പോകുമെന്ന് കരുതിയില്ലെന്നാണ് മഞ്ജു പറയുന്നത് വലിയ ആഘോഷമായൊരു വിവാഹമായിരുന്നു താന്‍ പ്രതീക്ഷിച്ചത് എന്നാല്‍ ഈ വിവാഹം നടക്കാതെ പോയതില്‍ ഏറെ വിഷമം തോന്നിഎന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി.