സിനിമയില്‍ മാത്രമല്ല എല്ലാ മേഖലകളിലും വിവേചനമുണ്ടെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. നിയമസാധ്യത പരിശോധിക്കേണ്ടത് സർക്കാരാണ്. കുറ്റാരോപിതരെ മാറ്റി നിർത്താൻ പറ്റില്ല. അവരുടെ സർഗാത്മക പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ സാധിക്കില്ല.
കുറ്റം തെളിയുന്നത് വരെ കുറ്റാരോപിതരാണ് അവരെല്ലാം. അവർക്കും ഈ സമൂഹത്തിൽ ജീവിക്കാൻ അവകാശമുണ്ട്. ആരോപണങ്ങൾ അന്വേഷിക്കാൻ ഇവിടെ സംവിധാനങ്ങളുണ്ടെന്നും രഞ്ജി പണിക്കർ പറഞ്ഞു.
സിനിമ വലിയ ജനശ്രദ്ധ ലഭിക്കുന്ന മേഖലയാണ്. അതുകൊണ്ടാണ് ആരോപണങ്ങള്‍ ചര്‍ച്ചയാകുന്നത്. അടിസ്ഥാനപരമായി സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയാണ്. സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.