ചെങ്ങന്നൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ച് പണം തട്ടിയയാള്‍ അറസ്റ്റില്‍.
വയനാട് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. ചെങ്ങന്നൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കബളിപ്പിച്ചാണ് ഇയാള്‍ 85,000 രൂപ തട്ടിയെടുത്തത്.
ഫോണ്‍ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ രഞ്ജിത്ത് ഈ വിവരം പെണ്‍കുട്ടിയില്‍ നിന്നും മറച്ചുവെച്ചിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയില്‍ നിന്നും പണം വാങ്ങിയത്.
കൈവശമുണ്ടായിരുന്ന സ്വര്‍ണം പണയം വച്ച പെണ്‍കുട്ടി സുഹൃത്തിന്റെ അക്കൗണ്ടിലൂടെയാണ് ഇയാള്‍ക്ക് പണം അയച്ചു നല്‍കിയത്.
കൂടാതെ വല്യമ്മയുടെ സ്വര്‍ണവും പണയം വച്ച് പണം നല്കി. രണ്ടു പ്രാവശ്യമായാണ് 85,000 രൂപ നൽകിയത്. വീട്ടുകാര്‍ അറിയാതെയാണ് പെണ്‍കുട്ടി പണം നല്‍കിയത്.
എന്നാല്‍ ഈ വിവരം വീട്ടുകാര്‍ അറിയുമോയെന്ന ഭയത്താല്‍ ഗുളിക കഴിച്ച് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തപ്പോഴാണ് സംഭവത്തെക്കുറിച്ച് പുറത്തറിഞ്ഞത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ രഞ്ജിത്തിന അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്.