അതൊന്നും ഇവിടെ പറ്റില്ലായിരുന്നു;പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നൈല ഉഷയെ ‘മരിപ്പിച്ച’തിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍ രംഗത്ത്

വിജയകരമായി പ്രദര്‍ശനം തുടരുന്ന പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് നൈല ഉഷയെ ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ രംഗത്ത്. പുണ്യാളന്‍ സീരിസിലെ ആദ്യപടമായ പുണ്യാളന്‍ അഗര്‍ബത്തീസിലെ നായികയായിരുന്ന നൈലയെ രണ്ടാം ഭാഗത്തില്‍ ഒഴിവാക്കിയതിനെത്തുടര്‍ന്ന് ചോദ്യമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സംവിധായകന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്..

ചിത്രത്തില്‍ നിന്നും നൈലയെ മാറ്റിയതില്‍ നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കാരണം ആരാഞ്ഞിരുന്നു.പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ എന്തുകൊണ്ട് നൈല ഇല്ല..? എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് രഞ്ജിത്ത് ശങ്കര്‍.’പുണ്യാളന്റെ രണ്ടാം ഭാഗം എന്ന നിലയിലായിരുന്നില്ല ഈ പ്രൊജക്ടിലേക്കെത്തിയത്. നിലവിലെ സാമൂഹ്യ സാഹചര്യങ്ങള്‍ പറയുന്ന ഒരു ചിത്രം. അതില്‍ കാര്യങ്ങള്‍ പറയാന്‍ ഒരു തൃശൂര്‍കാരനുണ്ടെങ്കില്‍ ജനങ്ങളിലേക്ക് കൂടുതല്‍ എത്തുമെന്ന് ചിന്തിച്ചപ്പോഴാണ് ജയസൂര്യയുടെ ജോയ് താക്കോല്‍ക്കാരനിലേക്കെത്തിയത്. ഫാമിലി ലൈഫുമായി ഈ കഥയെ കൂട്ടികുഴക്കേണ്ട എന്നു കരുതിയാണ് നായികയെ ഒഴിവാക്കിയത്.അത്തരം രംഗങ്ങള്‍ വന്നാല്‍ കഥ വഴിമാറും. പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ പറയാനാകില്ല. വേഗത്തില്‍ പ്രതിഷേധിക്കുകയും നിയമ ലംഘനം നടത്തുകയുമെല്ലാം ചെയ്യുന്നയാളാണ് ജോയ് താക്കോല്‍ക്കാരന്‍. കുടുംബ രംഗങ്ങള്‍ ഇതിനൊപ്പം ചേരില്ലായെന്നു തോന്നി്’ രഞ്ജിത് ശങ്കര്‍ പറയുന്നു.

 

Related posts