ര​ഞ്ജി​യി​ൽ വ​ൻ പ​രാ​ജ​യ​മാ​യി രോ​ഹി​ത്, ജ​യ്സ്വാ​ൾ, ശു​ഭ്മാ​ൻ ഗി​ൽ, ഋ​ഷ​ഭ് പ​ന്ത്

ബം​ഗ​ളൂ​രു/​മും​ബൈ: ര​ഞ്ജി ട്രോ​ഫി​യി​ലേ​ക്കു​ള്ള നി​ർ​ബ​ന്ധി​ത മ​ട​ങ്ങി​വ​ര​വി​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​ര​ങ്ങ​ൾ വ​ൻ ഫ്ളോ​പ്പ്.രാ​ജ്യാ​ന്ത​ര ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഫോം ​ക​ണ്ടെ​ത്താ​ൻ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്കു സാ​ധി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി​സി​സി​ഐ സെ​ൻ​ട്ര​ൽ കോ​ണ്‍​ട്രാ​ക്റ്റ് ക​ളി​ക്കാ​ർ​ക്ക് ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​ക്കി.

അ​തോ​ടെ നീ​ണ്ട 10 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മും​ബൈ​യു​ടെ ര​ഞ്ജി ടീ​മി​ലേ​ക്ക് രോ​ഹി​ത് ശ​ർ​മ​യും എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ഡ​ൽ​ഹി ടീ​മി​ലേ​ക്ക് ഋ​ഷ​ഭ് പ​ന്തു​മെ​ല്ലാം തി​രി​ച്ചെ​ത്തി. എ​ന്നാ​ൽ, ഇ​ന്ന​ലെ ആ​രം​ഭി​ച്ച ആ​റാം റൗ​ണ്ട് ര​ഞ്ജി മ​ത്സ​ര​ങ്ങ​ളി​ൽ സൂ​പ്പ​ർ ബാ​റ്റ​ർ​മാ​ർ നി​രാ​ശ​പ്പെ​ടു​ത്തി. അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി​യ സൗ​രാ​ഷ്‌​ട്ര​യു​ടെ ര​വീ​ന്ദ്ര ജ​ഡേ​ജ​മാ​ത്ര​മാ​ണ് ശ്ര​ദ്ധേ​യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്.

രോ​ഹി​ത് 3, ജ​യ്സ്വാ​ൾ 4

ഇ​ന്ത്യ​ൻ ഓ​പ്പ​ണിം​ഗ് സ​ഖ്യ​മാ​യ രോ​ഹി​ത് ശ​ർ​മ​യും യ​ശ​സ്വി ജ​യ്സ്വാ​ളും മും​ബൈ​ക്കു​വേ​ണ്ടി ഇ​റ​ങ്ങി​യ മ​ത്സ​ര​മാ​യി​രു​ന്നു ജ​മ്മു കാ​ഷ്മീ​രി​ന് എ​തി​രാ​യ​ത്. 19 പ​ന്ത് നേ​രി​ട്ട രോ​ഹി​ത് മൂ​ന്നു റ​ണ്‍​സു​മാ​യി പു​റ​ത്ത്. എ​ട്ടു പ​ന്തി​ൽ നാ​ലു റ​ണ്‍​സാ​യി​രു​ന്നു ജ​യ്സ്വാ​ളി​ന്‍റെ സ​ന്പാ​ദ്യം. ക്യാ​പ്റ്റ​ൻ അ​ജി​ങ്ക്യ ര​ഹാ​നെ (12), ചാ​ന്പ്യ​ൻ​സ് ലീ​ഗ് ടീ​മി​ൽ ഇ​ടം​നേ​ടി​യ ശ്രേ​യ​സ് അ​യ്യ​ർ (11) എ​ന്നി​വ​രും മും​ബൈ ഇ​ന്നിം​ഗ്സി​ൽ നി​രാ​ശ​പ്പെ​ടു​ത്തി.

ഷാ​ർ​ദു​ൾ ഠാ​ക്കൂ​റി​ന്‍റെ (51) അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ ബ​ല​ത്തി​ൽ 120 റ​ണ്‍​സു​മാ​യി മും​ബൈ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ പു​റ​ത്ത്.

പ​ന്ത് 1, ജ​ഡേ​ജ 5/66

2017നു​ശേ​ഷം ഡ​ൽ​ഹി ടീ​മി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ ഋ​ഷ​ഭ് പ​ന്തി​നും ച​ല​ന​മു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. സൗ​രാ​ഷ്‌​ട്ര​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 10 പ​ന്തി​ൽ ഒ​രു റ​ണ്ണു​മാ​യി പ​ന്ത് മ​ട​ങ്ങി. ക്യാ​പ്റ്റ​ൻ ആ​യു​ഷ് ബ​ഡോ​ണി (60) നേ​ടി​യ അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ 188 റ​ണ്‍​സി​ൽ ഡ​ൽ​ഹി​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ചു. സൗ​രാ​ഷ്‌​ട്ര​യ്ക്കു വേ​ണ്ടി ര​വീ​ന്ദ്ര ജ​ഡേ​ജ 17.4 ഓ​വ​റി​ൽ 66 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി. സൗ​രാ​ഷ്‌​ട്ര​യ്ക്കു വേ​ണ്ടി 200 വി​ക്ക​റ്റും ജ​ഡേ​ജ തി​ക​ച്ചു.

ശു​ഭ്മാ​ൻ ഗി​ൽ 1

ക​ർ​ണാ​ട​ക​യ്ക്കെ​തി​രേ പ​ഞ്ചാ​ബി​നെ ന​യി​ക്കാ​നെ​ത്തി​യ​ത് ശു​ഭ്മാ​ൻ ഗി​ൽ. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യ ക്രീ​സി​ലെ​ത്തി​യ പ​ഞ്ചാ​ബി​നു​വേ​ണ്ടി ഓ​പ്പ​ണിം​ഗി​നി​റ​ങ്ങി​യ ഗി​ല്ലി​നു നേ​ടാ​നാ​യ​ത് എ​ട്ടു പ​ന്തി​ൽ നാ​ലു റ​ണ്‍​സ്. 16 റ​ണ്‍​സ് നേ​ടി​യ ര​മ​ൻ​ദീ​പ് സിം​ഗ് ആ​യി​രു​ന്നു പ​ഞ്ചാ​ബ് ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. 29 ഓ​വ​റി​ൽ 55 റ​ണ്‍​സി​ന് പ​ഞ്ചാ​ബി​നെ ക​ർ​ണാ​ക​ട പു​റ​ത്താ​ക്കി.

അ​വ​സാ​നി​ക്കാ​ത്ത ആ​ശ​ങ്ക

ഇ​ന്ത്യ​യു​ടെ സൂ​പ്പ​ർ താ​ര​ങ്ങ​ൾ ഫോം ​ക​ണ്ടെ​ത്താ​ത്ത​താ​ണ് ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​ക്കാ​ൻ ബി​സി​സി​ഐ​യെ പ്രേ​രി​പ്പി​ച്ച​ത്.

ഐ​സി​സി 2025 ചാ​ന്പ്യ​ൻ​സ് ട്രോ​ഫി അ​രി​കെ എ​ത്തി​നി​ൽ​ക്കു​ന്പോ​ൾ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ താ​ര​ങ്ങ​ൾ​ക്ക് ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലും റ​ണ്‍​സ് നേ​ടാ​ൻ സാ​ധി​ക്കാ​ത്ത​ത് ബി​സി​സി​ഐ​യെ​യും ആ​രാ​ധ​ക​രെ​യും ഒ​ന്നു​പോ​ലെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.

Related posts

Leave a Comment