സൗകര്യങ്ങളോട് കൂടിയ ഒരു താമസസ്ഥലം ബംഗുളൂരുവിൽ ലഭിക്കുക എന്നത് അത്ര നിസാരമല്ല. വാടകയായ് വലിയ തുക തന്നെയാണ് ഉടമകൾ ചോദിക്കുന്നത്. എന്നാൽ നോ ബ്രോക്കർ ആപ്പിൽ ലിസ്റ്റ് ചെയ്ത ബാംഗുളൂരു അപാട്മെന്റിന്റെ പരസ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഒരു കിടക്ക മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ഇടുങ്ങിയ മുറിയ്ക്ക് ഉടമ വാടകയായി ആവശ്യപ്പെട്ടത് 12,000 രൂപയാണ്.
ഒറ്റ കട്ടിൽ കഷ്ടിച്ച് ഇടാൻ സാധിക്കുന്ന ഒരു മുറിയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഇത്രയും പരിമിതമായ സ്ഥലത്ത് താമസിക്കുവാൻ 12000 രൂപയാണെന്നത് അമ്പരപ്പുളവാക്കുന്ന സംഗതിയാണ്. ഈ പരസ്യത്തിന്റെ സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ ചൂടുള്ള ചർച്ചകൾ നടക്കുകയാണ്.
വലിയ വിമർശനമാണ് സമൂഹ മാധ്യമത്തിൽ ഈ അമിത നിരക്കിനെ കുറിച്ച് ആളുകൾ പറയുന്നത്. 5000 രൂപയ്ക്ക് ഇതിലും സൗകര്യങ്ങളുള്ള താമനസ്ഥലം ലഭിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. ടോയ്ലറ്റിനെ കിടപ്പുമുറിയാക്കി മാറ്റിയോ എന്ന് പരിഹസിച്ചുള്ള കമന്റും പോസ്റ്റിന് ലഭിച്ചു.
A room for bed is a bedroom. WTF Bangalore : )
byu/_saiya_ inindia