കൊല്ലം സുധിയുടെ ഓർമകളിലൂടെയാണ് ഓരോ ദിവസവും കുടുംബം മുന്നോട്ട് പോകുന്നത്. സുധിയുടെ ഭാര്യ രേണു സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ചെറിയ സന്തോഷങ്ങളും വിഷമങ്ങളുമൊക്കെ രേണു സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇതിന് താഴെയെല്ലാം മോശം കമന്റുകളാണ് കൂടുതലായി കാണാറുള്ളതത്.
ഇപ്പോഴിതാ വീണ്ടും സമാനമായ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് രേണു. എൻ്റെ വീഡിയോസ് കാണുമ്പോള്‍ ഞാന്‍ അഹങ്കാരി ആണെന്നാണ് എല്ലാവരും പറയുന്നത്. ഈ വീഡിയോയുടെ താഴെയും അങ്ങനെ തന്നെ പറയും. എനിക്ക് അതില്‍ യാതൊരു കുഴപ്പവുമില്ല. ചിന്നു എന്ന് വിളിക്കുന്ന ലക്ഷ്മി നക്ഷത്ര സുധി ചേട്ടന് സ്വന്തം പെങ്ങളെ പോലെയാണ്. അതുപോലെ തന്നെയാണ് ഞങ്ങള്‍ക്കും.
അന്നുമുതല്‍ ഇന്നുവരെ ലക്ഷ്മി ഞങ്ങള്‍ക്കൊരു തുക എല്ലാ മാസവും തരാറുണ്ട്. എനിക്കും പപ്പയ്ക്കും ഇതുവരെ ജോലി ഒന്നും ആകാത്തത് കൊണ്ടാണ് ലക്ഷ്മി സഹായിക്കുന്നത്. ഞങ്ങള്‍ കഷ്ടപ്പാടില്‍ ആണെങ്കിലും ഇതുവരെ ചോദിക്കാതെയാണ് അവള് എല്ലാ മാസവും പതിനാലാം തീയ്യതിയില്‍ ഒരു പൈസ തരുന്നത്. ഇക്കാര്യം ലക്ഷ്മിക്ക് പുറം ലോകത്തോട് പറയാവുന്നതാണ്.
പക്ഷേ ആരോടും പറഞ്ഞിട്ടില്ല, എന്റെ കുടുംബത്തിന് മാത്രം അറിയുന്ന കാര്യമാണിത്. ലക്ഷ്മിക്ക് ആത്മാര്‍ത്ഥമായി സ്നേഹമാണുള്ളത്. അതുകൊണ്ട് ഇക്കാര്യം ഞാന്‍ എല്ലായിടത്തും തുറന്നു പറയുമെന്നും രേണു വ്യക്തമാക്കുന്നു. പിന്നെ ഞാന്‍ ഒരുങ്ങി നടക്കുന്നതിനെ പറ്റിയും പലരും വിമര്‍ശിക്കാറുണ്ട്. ഞാന്‍ എന്റെ സുധി ചേട്ടന്റെ ഇഷ്ടത്തിനനുസരിച്ചാണ് നടക്കുന്നത്. ഒരു പിച്ചക്കാരിയെ പോലെയോ വെള്ള സാരിയോ ഉടുത്തോ നടന്നാല്‍ ഈ പറയുന്നവര്‍ക്ക് സന്തോഷമാകും.
എന്നാല്‍ എന്റെ സുധി ചേട്ടന്റെ ആത്മാവിന് സങ്കടമായിരിക്കും. എന്റെ മക്കള്‍ക്കും അത് വിഷമമുള്ള കാര്യമാണ്. ഞാന്‍ അലമുറയിട്ട് കരഞ്ഞുകൊണ്ടിരുന്നാല്‍ എന്റെ സുധി ചേട്ടന് തിരിച്ചുവരുമോ? അങ്ങനെ കരയണമെന്ന് പറയുന്നവര്‍ക്ക് സുധി ചേട്ടനെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമോ? രേണു ചോദിക്കുന്നു. സുധി ചേട്ടന് ആത്മാവ് എന്റെ കൂടെയുള്ളടത്തോളം കാലം ഞാന്‍ നന്നായി തന്നെ നടക്കും. പിന്നെ രണ്ടാമത്തെ വിവാഹത്തിനെ കുറിച്ച് പലരും ചോദിക്കാറുണ്ട്. ഇനിയൊരു വിവാഹം വേണ്ടെന്ന് തന്നെയാണ് എന്റെ തീരുമാനമെന്നും രേണു പറഞ്ഞു.