ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് റിക്രിയേഷൻ വീഡിയോയ്ക്ക് വിമർശനം നേരിട്ടതിനു പിന്നാലെ പ്രതികരണവുമായി രേണു സുധി. ഇത് വെറും അഭിനയം മാത്രമാണെന്ന് ആരും എന്താ ചിന്തിക്കാത്തതെന്ന് രേണു ചോദിച്ചു. അഭിനയത്തിൽ തുടരാണ് ഇനി തന്റെ തീരുമാനം, ഇത്തരം വേഷങ്ങൾ വന്നാൽ ഇനിയും ചെയ്യുമെന്നും രേണു അറിയിച്ചു.
‘എനിക്ക് ഈ റീല്‍സ് വീഡിയോ മോശമായി തോന്നിയിട്ടില്ല. ഞാന്‍ കംഫര്‍ട്ടബിള്‍ ആയതുകൊണ്ടാണ് ചെയ്തത്. ഇനിയും ഇത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്യും. എനിക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകണം. അഭിനയം എന്റെ ജോലിയാണ്. ഉറക്കം ഒഴിവാക്കി നാടകം ചെയ്യുന്നത് കുടുംബം നോക്കാനാണ്. ജീവിക്കാന്‍ വേണ്ടി ആര്‍ട്ടിസ്റ്റ് ആയവരെ നല്ലത് പറഞ്ഞില്ലെങ്കിലും തെറി വിളിക്കാതിരിക്കുക’ എന്നും രേണു വ്യക്തമാക്കി.
അതേസമയം, വീഡിയോ പങ്കുവച്ചതിനു പിന്നാലെ രേണു കടുത്ത സൈബർ അറ്റാക്കാണ് നേരിട്ടത്. സുധി മരിച്ചിട്ട് അധികം ആകുന്നതിനു മുൻപേ ഇത് വേണ്ടായിരുന്നു എന്നാണ് പലരും കമന്റ് ചെയ്തത്. സുധിച്ചേട്ടൻ ഇതെങ്ങനെ സഹിക്കും സുധി ചേട്ടന്റെ ആത്മാവ് ഓർമ എന്നൊക്കെ പറഞ്ഞ് രേണു നാടകം കളിക്കുന്നു, സുധി ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യുമോ ഇങ്ങനെ പോകുന്നു കമന്റുകൾ. അതേ സമയം രേണു സുധി ആദ്യമായി അഭിനയിച്ച ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു.