നമ്മള് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് രേണുക മേനോന്. പിന്നീട് മലയാളത്തിലും അന്യ ഭാഷകളിലുമായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും വിവാഹശേഷം താരം സിനിമ ഉപേക്ഷിക്കുകയായിരുന്നു.
ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ ഭര്‍ത്താവ് സൂരജിനോടും പത്തും നാലും വയസ് പ്രായമുള്ള പെണ്മക്കളോടും കൂടി സുഖമായി കഴിയുകയാണ്
മലയാളത്തിന്റെ മലയാളത്തിന്റെ ഈ മുന്‍ നായിക.
അതേ സമയം വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിശേഷങ്ങള്‍ പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ പങ്കുവെയ്ക്കുകയാണ് രേണുക.
തിരുവനന്തപുരം സ്വദേശിയായ സുരാജുമായുള്ള താരത്തിന്റെ വിവാഹം നടന്നത് 2006ലാണ്. ഭര്‍ത്താവിന്റെയും കുട്ടികളുടേയും ഒക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ച് തികഞ്ഞ ഒരു വീട്ടമ്മ ആയി കഴിയുന്ന താരം അവിടെ ഒരു ഡാന്‍സ് സ്കൂള്‍ നടത്തുന്നുണ്ട്.
തനിക്ക് ഡാന്‍സ് ഇഷ്ടമായതു കൊണ്ട് സമയം പോകാന്‍ വേണ്ടിയാണ് ഡാന്‍സ് സ്കൂള്‍ തുടങ്ങിയതെന്ന് രേണുക പറയുന്നു. ക്ലാസ്സുകളും കുട്ടികളുടെ പ്രോഗ്രാമുകളുമായൊക്കെ ആയി തിരക്കിലാണ്.
കാലിഫോര്‍ണിയയില്‍ ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിരവധി ഇന്ത്യക്കാരാണ് ഉളളത്. എല്ലാ വിശേഷങ്ങളും അവിടെ ആഘോഷിക്കാറുണ്ട്.
രണ്ടു പെണ്മക്കളും നല്ലപോലെ മലയാളം സംസാരിക്കും. കുട്ടികളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന നിരവധി ക്ലാസ്സുകള്‍ അവിടെ ഉണ്ട്.
പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് നമ്മളില്‍ അഭിനയിക്കുന്നത്. അപ്പോള്‍ അതൊരു രസമായിരുന്നു. തമിഴ് സിനിമകള്‍ ചെയ്യുമ്പോള്‍ ഭാഷ വളരെ എളുപ്പമായിരുന്നു.
എന്നാല്‍ തെലുങ്ക് ചെയ്യുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടി. ഡാന്‍സ്, കുക്കിങ്, മേക്കപ്പ് തുടങ്ങിയവയൊക്കെ എന്റെ പാഷനാണ്. മേക്കപ്പ് ചെയ്യാന്‍ ഇഷ്ടമാണ്.
ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കും ഒക്കെ സുഹൃത്തുക്കള്‍ക്ക് മേക്കപ്പ് ചെയ്ത് കൊടുക്കാറുണ്ട്. യുഎസില്‍ തന്നെ മേക്കപ്പില്‍ സര്ട്ടിഫിക്കേഷന് കോഴ്സും ചെയ്തിട്ടുണ്ടെന്ന് രേണുക പറയുന്നു