ബംഗളൂരു: രേണുകാസ്വാമി വധക്കേസിലെ പ്രതിയായ നടി പവിത്ര ഗൗഡ പോലീസ് കസ്റ്റഡിയിലിരിക്കെ മേക്കപ്പ് ചെയ്ത സംഭവത്തില്‍ വനിതാ സബ് ഇന്‍സ്പെക്ടര്‍ക്ക് കര്‍ണാടക പോലീസിന്റെ നോട്ടീസ്.
നടിയെ കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിനായി അവരുടെ വസതിയിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാല്‍ പോലീസുകാര്‍ക്കൊപ്പം മടങ്ങുമ്പോള്‍ പവിത്ര ലിപ്സ്റ്റിക്കും മേക്കപ്പും പുരട്ടി പുഞ്ചിരിക്കുന്നതായി കാണപ്പെട്ടു. കൊലപാതകത്തില്‍ പവിത്ര ഗൗഡ ഒരു കുറ്റബോധവും കാണിക്കാത്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
പ്രതിയായ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ അണിഞ്ഞൊരുങ്ങിയത് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഡിസിപി (വെസ്റ്റ്) ഓഫീസില്‍ നിന്ന് എസ്ഐക്ക് നോട്ടീസ് നല്‍കുകയും വിശദീകരണം തേടുകയും ചെയ്തു.
ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയെ (33) കൊലപ്പെടുത്തിയ കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്ശന് തുഗുദീപ സുഹൃത്തും നടിയുമായ പവിത്ര ഗൗഡ എന്നിവരും മറ്റ് 15 പേരുമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.