വീണ്ടുമൊരു വൈറൽ ഡാൻസുമായി എത്തിയിരിക്കുകയാണ് രേണു സുധിയും ദാസേട്ടന് കോഴിക്കോടും. എറണാകുളം വൈറ്റില ഹബ്ബില്‍ വച്ച് മറ്റൊരു യുവതിക്കൊപ്പമാണ് ഇരുവരുടെയും ഡാൻസ് റീല്‍.
തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലെ കടമിഴിയിൽ കമലദളം എന്ന ഗാനത്തിനാണ് മൂന്നുപേരും ഡാന്‍സ് കളിക്കുന്നത്. ഷൺമുഖദാസ് എന്ന ദാസേട്ടൻ കോഴിക്കോട് തന്നെയാണ് ഡാൻസ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്.
പലരും രേണുവിനെ വിമർശിച്ചും അനുകൂലിച്ചും കമന്റുകൾ ചെയ്യുന്നുണ്ട്. ഇത് ഇനിയും തീർന്നില്ലേ എന്നാണ് മിക്കവരും പറഞ്ഞത്. എന്നാൽ നെഗറ്റീവുകളെ ഒഴിവാക്കി ഇനിയും ഉയരത്തിൽ പറക്കാൻ രേണുവിന് സാധിക്കട്ടെയെന്ന് പറഞ്ഞവരും കുറവല്ല.
അതേസമയം, രേണുവും ഷൺമുഖദാസും ചേർന്ന് ‘ചാന്ത് പൊട്ട്’ എന്ന് സിനിമയിലെ ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ട് റിക്രിയേറ്റ് ചെയ്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ മറ്റൊരു വീഡിയോയുമായി ഇവർ എത്തിയത്.