എല്ലാം ശരിയാക്കാനൊരു മുൻകരുതൽ..! റിപ്പബ്ലിക് ദിനത്തിലെ പതാക ഉയർത്തൽ; സർക്കാർ സർക്കുലർ പുറത്തിറക്കി; നിർബന്ധമായും ദേശീയഗാനം ആലപിക്കണം

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ സർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും പതാക ഉയർത്തുന്നതിന് സംസ്ഥാന സർക്കാർ സർക്കുലർ പുറത്തിറക്കി. സർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും സ്ഥാപനമേധാവികൾ മാത്രമേ പതാക ഉയർത്താൻ പാടുള്ളുവെന്ന് സർക്കുലറിൽ കർശന നിർദേശമുണ്ട്. പതാക ഉയർത്തുന്ന സമയത്ത് നിർബന്ധമായും ദേശീയഗാനം ആലപിക്കണമെന്നും സർക്കുലറിലുണ്ട്.

ത്രിതല പഞ്ചായത്തുൾപ്പടെയുള്ള സ്ഥാപനങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പാലക്കാട് കർണകിയമ്മൻ സ്കൂളിൽ ആർഎസ്എസ് മധാവി മോഹൻ ഭാഗവത് പതാക ഉയർത്തിയത് വിവാദമായിരുന്നു. ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലും ആർഎസ്എസ് തലവൻ പാലക്കാട്ടെ സ്കൂളിൽ പതാക ഉയർത്തുമെന്ന് വാർത്തകൾ പരന്നിരുന്നു. ഇതിനു പിന്നാലെയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വാസ സിൻഹ ഉത്തരവിറക്കിയത്.

Related posts