
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ജനങ്ങൾ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കരുതെന്ന് ഭീകരസംഘടനയായ ഹിസ്ബുൾ
\മുജാഹിദീന്റെ ഭീഷണി. ഹിസ്ബുൾ കമാൻഡർ പുറത്തുവിട്ട 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് ഭീഷണി. എകെ 47 തോക്കുമേന്തി നിൽക്കുന്ന രണ്ടു ഭീകരരാണ് വീഡിയോയിലുള്ളത്.
മുഖ്യമന്ത്രി മെഹബുബ മുഫ്തിയെയും മറ്റ് നേതാക്കളെയും യാതൊരുവിധ സുരക്ഷയുമില്ലാതെ കാഷ്മീരിലുടെ സഞ്ചരിക്കുവാനും ഭീകരർ വെല്ലുവിളിക്കുന്നു. കാഷ്മീർ ജനത ചതിയൻമാരായ നേതാക്കൾക്ക് എതിരായി നിൽക്കുന്നതിനാൽ ആക്രമണഭീതിയെ തുടർന്നാണ് ഉയർന്ന സുരക്ഷയിൽ ഇവർ സഞ്ചരിക്കുന്നതെന്നും സന്ദേശത്തിൽ പരിഹസിക്കുന്നു.