വിശ്വസിച്ചാലും ഇല്ലെങ്കിലും! വിഷവാതകം ശ്വസിച്ച് ഒരോ മിനിറ്റിലും രണ്ടു ഇന്ത്യക്കാര്‍ മരിക്കുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്‌

2017_air_pollution
ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം ഇന്ത്യയിൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. മെഡിക്കൽ ജേർണലായ ദ ലാൻസെറ്റ് തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ അന്തരീക്ഷ മലനീകരണം മൂലമുള്ള വിഷവാതകം ശ്വസിച്ച് ഒരോ മിനിറ്റിലും രണ്ടു പേർ മരിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ഒരു വർഷം ലക്ഷക്കണക്കിനു പേരാണ് ഇതു മൂലം മരണമടയുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം ഉള്ള നഗരങ്ങൾ പാറ്റ്നയും, ഡൽഹിയുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അന്തരീക്ഷ മലിനീകരണം മൂലം ഓരോ വർഷവും ലോകത്ത് മരിക്കുന്നത് 4.2 ദശലക്ഷം ആളുകളാണെന്നു അമേരിക്കയിലെ ഹെൽത്ത് എഫക്ട് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോർട്ടിലും പറഞ്ഞിരുന്നു. ഇതിൽ 1.1 ദശലക്ഷവും ഇന്ത്യയിലാണ്.

Related posts