കൊറോണ ലോകത്തെ കീഴടക്കുമ്പോള്‍ നിരവധി ആളുകളാണ് ഓഫീസിലെ ജോലി വീടുകളിലിരുന്ന് ചെയ്യുന്നത്. എന്നാല്‍ ഓഫീസിലിരുന്ന് ജോലി ചെയ്യുന്നത് പോലെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ പലര്‍ക്കും സാഹചര്യങ്ങള്‍ കൊണ്ട് സാധിക്കില്ല.
വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ പറ്റുന്ന അബദ്ധങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
അമേരിക്കയിലെ ഫ്ളോറിഡയിലെ ഒരു വനിത റിപ്പോര്‍ട്ടറും അച്ഛനുമാണ് സോഷ്യല്‍ മീഡിയയില്‍ പൊട്ടിച്ചിരി പടര്‍ത്തുന്നത്.
സണ്‍കോസ്റ്റ് ന്യൂസ് നെറ്റ്വര്‍ക്ക് എന്ന മാധ്യമസ്ഥാപനത്തിലാണ് ജെസീക്ക ലാങ് ജോലി ചെയ്യുന്നത്.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന്റെ ഭാഗമായി വീടിന്റെ അടുക്കളയില്‍ നിന്ന് അവര്‍ ഒരു വിഡിയോ ദൃശ്യം ഷൂട്ട് ചെയ്യുന്നതിനിടെ തലയിലൂടെ തന്റെ ടി ഷര്‍ട്ട് ഊരിമാറ്റിക്കൊണ്ടായിരുന്നു ജെസീക്കയുടെ അച്ഛന് കടന്നു വന്നത്. ജെസീക്കയുടെ അമ്മ ഡയാനയായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
അമ്മയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുന്‍പായിരുന്നു അച്ഛന് കടന്നു വന്നത്.
സംഭവം കുളമായതോടെ ദൃശ്യം ഓഫീസിലേക്ക് അയയ്ക്കാന്‍ പറ്റില്ലെന്നു മനസിലായ ജെസീക്ക അത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
‘വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ എല്ലാവരും ആവശ്യപ്പെടുന്നു. അതേ, നല്ല കാര്യം തന്നെ’ എന്ന അടിക്കുറിപ്പോടെയാണ് ജെസീക്ക ദൃശ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.