ന്യൂഡൽഹി: 71-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു. ഇതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പ്രൗഢ ഗംഭീരമായ ചടങ്ങുകൾ രാജ്പഥിൽ ആരംഭിച്ചു.
ഇതാദ്യമായാണ്, റിപ്പബ്ലിക് ദിനത്തില്‍ അമര്‍ ജവാന് ജ്യോതിക്ക് പകരം ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി സൈനികര്‍ക്ക് ആദരം അര്‍പ്പിക്കുന്നത്.
ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസൊനാരോയാണ് റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥി. ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടികളാകും രാജ്പഥില്‍ നടക്കുക. കനത്തസുരക്ഷാ സംവിധാനങ്ങളാണ് ഡൽഹിയിൽ എല്ലായിടത്തും ഒരുക്കിയിട്ടുള്ളത്.