റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​ൽ അ​ഭി​മാ​ന​താ​ര​മാ​യി പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ പി.​ആ​ര്‍. റെ​യ്ഗ​ന്‍

പാ​ലാ: ഡ​ല്‍​ഹി​യി​ല്‍ 26നു ​ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​ന്‍​സി​സി നേ​വി വി​ഭാ​ഗം കേ​ഡ​റ്റും ബി​കോം ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യു​മാ​യ പി.​ആ​ര്‍. റെ​യ്ഗ​ന്‍ പ​ങ്കെ​ടു​ക്കും.

ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തോ​ള​മാ​യി പ​ത്തു ക്യാ​മ്പു​ക​ളി​ല്‍ ന​ട​ത്തി​യ നി​ര​ന്ത​ര​മാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യും വി​വി​ധ മ​ത്സ​ര​ത്തി​ലു​ള്ള വി​ജ​ത്തി​ലൂ​ടെ​യു​മാ​ണ് റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​ലെ ക​ര്‍​ത​വ്യ പദ് വി​ഭാ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ റെയ്ഗ​ന്‍ യോ​ഗ്യ​ത നേ​ടി​യ​ത്.

കേ​ര​ള ആ​ന്‍​ഡ് ല​ക്ഷ​ദീ​പ് ഡ​യ​റ​ക്‌​ട​റേ​റ്റി​ന്‍റെ കീ​ഴി​ലു​ള്ള അ​ഞ്ച് കെ ​നേ​വ​ല്‍ എ​ന്‍​സി​സി യൂ​ണി​റ്റ് ച​ങ്ങ​നാ​ശേ​രി​യി​ലെ കേ​ഡ​റ്റ് കൂ​ടി​യാ​യ പി.​ആ​ര്‍. റെ​യ്ഗ​ന്‍ പാ​ഠ്യ​തേ​ര കാ​യി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. കു​മ​ളി അ​ട്ട​പ്പ​ള്ളം പാ​റ​യി​ല്‍ രാ​ജ് പ്ര​ഭു നെ​ല്‍​സ​ന്‍ -സി​മി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

പ്ലാ​റ്റി​നം ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ല്‍ കോ​ള​ജി​ന്‍റെ അ​ഭി​ന​മാ​ന​മാ​യി മാ​റി​യ റെ​യ്ഗ​നെ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ബി ജ​യിം​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​സാ​ല്‍​വി​ന്‍ തോ​മ​സ് കാ​പ്പി​ലി​പ​റ​മ്പി​ല്‍, ബ​ര്‍​സാ​ര്‍ ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ടു​മേ​ട​യി​ല്‍, എ​ന്‍​സി​സി നേ​വ​ല്‍ വി​ഭാ​ഗം എ​എ​ന്‍​ഒ സ​ബ് ലെ​ഫ്. ഡോ. ​അ​നീ​ഷ് സി​റി​യ​ക്, കേ​ഡ​റ്റ് ക്യാ​പ്റ്റ​ന്‍ ഏ​ബ​ല്‍ മാ​ത്യു, പെ​റ്റി ഓ​ഫീ​സ​ര്‍ കേ​ഡ​റ്റു​മാ​രാ​യ എ​സ്. സ്റ്റാ​ലി​ന്‍, എ​സ്. പ്ര​ണ​വ് സ​ജി തു​ട​ങ്ങി​യ​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

Related posts

Leave a Comment