തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എ.കെ.ബാലൻ. സംസ്ഥാനത്തെ ഒഴിവാക്കിയതിനു പിന്നിൽ വൻ രാഷ്ട്രീയ ഉദ്ദേശമാണുള്ളതെന്ന് ബാലൻ പറഞ്ഞു. നടപടിയിൽ ഒരത്ഭുതവുമില്ലെന്നു പറഞ്ഞ മന്ത്രി അതിമനോഹരമായ നിശ്ചല ദൃശ്യമായിരുന്നു സംസ്ഥാനത്തിന്റേതെന്നും വ്യക്തമാക്കി.
എന്തിനാണ് സംസ്ഥാനത്തോട് കേന്ദ്രത്തിന് ഈ വെറുപ്പെന്ന് മനസിലാകുന്നില്ലെന്നും കേരളമെന്ന് കേട്ടാൽ ഭ്രാന്താകുന്ന അവസ്ഥയാണ് കേന്ദ്രത്തിനെന്നും മന്ത്രി തുറന്നടിച്ചു. നേരത്തെ, മഹാരാഷ്ട്രയ്ക്കും പശ്ചിമബംഗാളിനും പുറമേയാണ് കേരളത്തിന്റെ നിശ്ചല ദൃശ്യത്തിനും കേന്ദ്രം അനുമതി നിഷേധിച്ചത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും സംസ്ഥാനത്തെ ഒഴിവാക്കിയിരുന്നു.