ഗാന്ധിക്കും അംബേദ്കറിനുമൊപ്പം സരസ്വതി ദേവിയുടെ ചിത്രം വയ്ക്കാൻ അനുവദിച്ചില്ല; അധ്യാപികയ്ക്ക് സസ്‍പെൻഷൻ

കോ​ട്ട: സ​ര​സ്വ​തി ദേ​വി​യെ അ​പ​മാ​നി​ച്ചെ​ന്നും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നും ആ​രോ​പി​ച്ച് സ​ർ​ക്കാ​ർ സ്കൂ​ള്‍ അ​ധ്യാ​പി​ക​യെ സ​സ്‍​പെ​ന്‍​ഡ് ചെ​യ്തു. രാ​ജ​സ്ഥാ​നി​ലെ കൃ​ഷ്ണ​ഗ​ഞ്ചി​ലു​ള്ള ല​ക്ഡാ​യി ഗ്രാ​മ​ത്തി​ൽ പ്രൈ​മ​റി അ​ധ്യാ​പി​ക ഹേ​മ​ല​ത ബൈ​ര​വ​യാ​ണ് സ​സ്‍​പെ​ന്‍​ഡ് ചെ​യ്ത​ത്.

അ​ധ്യാ​പി​ക​യ്ക്കെ​തി​രേ ന​ട​പ​ടി എ​ടു​ത്ത വി​വ​രം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പൊ​തു​ച​ട​ങ്ങി​ൽ വ​ച്ച് അ​റി​യി​ച്ചു. സ്കൂ​ളി​ൽ സ​ര​സ്വ​തി ദേ​വി​യു​ടെ പ​ങ്ക് എ​ന്താ​ണെ​ന്ന് ചോ​ദി​ക്കു​ന്ന ത​ര​ത്തി​ൽ ചി​ല​രു​ടെ സ്വ​ഭാ​വം മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​വ​രെ താ​ൻ സ​സ്‍​പെ​ന്‍​ഡ് ചെ​യ്തെ​ന്നും മ​ന്ത്രി മ​ദ​ൻ ദി​ല​വാ​ർ പ​റ​ഞ്ഞു.

അ​ധ്യാ​പി​ക​യ്ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ന്മേ​ൽ അ​ധ്യാ​പി​ക​യ്ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

സ്കൂ​ളി​ലെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ സ​ര​സ്വ​തി ദേ​വി​യു​ടെ ചി​ത്രം വ​യ്ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന​താ​ണ് അ​ധ്യാ​പി​ക​യ്ക്കെ​തി​രാ​യ പ​രാ​തി.

ഗാ​ന്ധി​യു​ടെ​യും അം​ബേ​ദ്ക​റി​ന്‍റേ​യും ചി​ത്ര​ത്തോ​ടൊ​പ്പം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ സ​ര​സ്വ​തി ദേ​വി​യു​ടെ​യും ചി​ത്രം കൂ​ടി വ​യ്ക്ക​ണ​മെ​ന്ന് ചി​ല​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ സ്കൂ​ളി​നും വി​ദ്യാ​ഭ്യാ​സ​ത്തി​നും സ​ര​സ്വ​തി ദേ​വി ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ധ്യാ​പി​ക പ​റ​ഞ്ഞു. ഇ​തി​നെ​തി​രേ​യാ​ണ് ന​ട​പ​ടി.

Related posts

Leave a Comment