ബംഗുളൂരു: കുടുംബം പോറ്റാൻ ചെറുപ്രായത്തിൽ തന്നെ വളയം പിടിച്ചവൻ. ഇന്നേക്ക് എഴാം ദിവസമായിട്ടും അർജുനെ കണ്ടെത്തുന്നതിന് സാധിച്ചിട്ടില്ല. ഒരു നാടു മുഴുവൻ അവന്റെ വരവിനായി കാക്കുന്പോഴും പ്രാർഥനയല്ലാതെ മറ്റൊരു വഴിയും മുന്നിലില്ലന്ന് കൈക്കുഞ്ഞുമായി ഭാര്യ വിതുന്പുന്പോൾ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ വലയുന്ന ബന്ധുമിത്രാധികൾ നിസഹായരായി നോക്കി നിൽക്കുന്ന നാട്ടുകാർ.
കേരളം മുഴുവൻ അർജുന് വേണ്ടി പ്രാർഥിക്കുന്പോഴും രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കേണ്ടിയിരുന്ന കർവാർ എസ്പി നാരായണ ഐപിഎസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രൊഫൽ ചിത്രം മാറ്റിക്കൊണ്ടിരിക്കുന്നു.
സംഭവ സ്ഥലത്തു നിന്നു പോലും സെൽഫി എടുത്ത് അദ്ദേഹം തന്റെ വാളിൽ പോസ്റ്റ് ചെയ്യുന്നു. ഇത്രയ്ക്കും കഠിനമാണോ അദ്ദേഹത്തിന്റെ മനസെന്ന് ഒരു നിമിഷമെങ്കിലും കാഴ്ചക്കാരന് തോന്നാതെ ഇരിക്കില്ല.
ദുരന്തസ്ഥലത്ത് നിന്നും മണിക്കൂറുകൾ ഇടവിട്ടിട്ടുള്ള വീഡിയോയും ഫോട്ടോയുമാണ് എഫ്ബി പേജിൽ എസ്പി പങ്കുവച്ചിരിക്കുന്നത്. എന്തായാലും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളടക്കമുള്ളവർ വിമർശനം അറിയിച്ചിട്ടുണ്ട്.