ആദി മെഹബൂബിനിത് പുതു ജീവൻ. ചെറുമുക്ക് ആമ്പൽ പാടത്തെ മതിൽക്കെട്ടിലിരുന്നു കൂട്ടുക്കാർ കുളിക്കുന്നത് നോക്കി നിന്ന 6 വയസുകാരൻ ആദി മെഹബൂബ് സുഹൃത്തിന്റെ കാൽ തട്ടി അറിയാതെ വെള്ളത്തിലേക്ക് വീണു.
വെള്ളത്തിൽ മുങ്ങി താണ 6 വയസുകാരനെ അതി സാഹസികമായി രക്ഷപ്പെടുത്തിയത് 11 വയസുകാരൻ. മലപ്പുറം ചെമ്മാട് ചെറുമുക്ക് സ്വദേശി അബൂബക്കറിന്റെ മകൻ മുഹമ്മദ് അഫ്ലവിന്റെ കൃത്യ സമയത്തെ ഇടപെടൽ മൂലമാണ് ആദി മെഹബൂബിനെ രക്ഷിക്കാനായത്.
ആദി മെഹബൂബ് മുങ്ങി താഴുന്നത് ആരും അറിഞ്ഞിരുന്നില്ല. ആദി മെഹബൂബ് മുങ്ങിപോകുന്നത് ശ്രദ്ധയിൽപ്പെട്ട മുഹമ്മദ് അഫ്ലവ് ഉടൻ തന്നെ വെള്ളത്തിലേക്ക് എടുത്തുചാടി സുഹൃത്തിന്റെ സഹായത്തോടെ ആദിയെ രക്ഷപ്പെടുത്തുകയായിരുന്നു.