ഫോട്ടോയ്ക്ക് പോസ് ചെയ്യുന്പോൾ അപ്രതീക്ഷിതമായി ആരെങ്കിലും കടന്നു വന്നാൽ ആരായാലും ഞെട്ടിപ്പോകും. അതൊരു പാന്പാണെങ്കിൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? അത്തരത്തിലൊരു അവസ്ഥ സംഭവിച്ചിരിക്കുകയാണ് നേച്ചർ റിസര്‍വിലെ നടവഴിയില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത യെഷി ഡെമ എന്ന യുവതിക്ക്.
അവരുടെ അടുത്തേക്ക് സാമാന്യം വലിപ്പമുള്ള പാന്പ് ഇഴഞ്ഞ് നീങ്ങിയെത്തുകയായിരുന്നു. പാന്പ് എത്തുന്നത് പക്ഷേ യെഷി കണ്ടില്ല. അവൾ സാധാരണ പോലെ ഫോട്ടോ എടുക്കുന്നതിൽ മുഴുകിയിരിക്കുകയായിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവതിയും ഫോട്ടോ എടുത്തുകൊടുക്കുന്ന വ്യക്തിയും ഈ അപ്രതീക്ഷിത അതിഥിയുടെ വരവ് അറിഞ്ഞതേയില്ല.
അവർക്ക് തൊട്ടടുത്തു നിന്ന വ്യക്തിയാണ് ഇക്കാര്യം ഇരുവരുടേയും ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻതന്നെ ഇരുവരും ഫോട്ടോ എടുക്കുന്നത് നിർത്തി അവിടെ നിന്നും മാറിപ്പോയി. ഭാഗ്യം കൊണ്ടാണ് താൻ രക്ഷപെട്ടത്, മൂർഖന്റെ കടിയിൽ നിന്നും അപ്രതീക്ഷിതമായി രക്ഷപെട്ട ശേഷം യുവതി പ്രതികരിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.