ഒ​രു ര​ക്ഷ​പ്പെ​ട​ലും ര​ക്ഷ​പ്പെ​ടു​ത്ത​ലും; അ​ഞ്ച് രാ​പ്പ​ക​ലു​ക​ൾ കാ​ട്ടി​ല​ക​പ്പെ​ട്ട കു​ഞ്ഞു പു​ഡു​വി​ന്‍റെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യ​റി​യാം

സ​ർ​വൈ​വ​ൽ ത്രി​ല്ല​ർ ക​ഥ​ക​ൾ ലോ​ക​ത്തി​ന്‍റെ ഏ​തു ഭാ​ഗ​ത്തു ന​ട​ന്നാ​ലും അ​ത​റി​യാ​നും വാ​യി​ക്കാ​നും കാ​ണാ​നും കേ​ൾ​ക്കാ​നും ആ​ളു​ക​ൾ​ക്ക് ഏ​റെ ഇ​ഷ്ട​മാ​ണ്. ക​ഥാ​ന്ത്യം ശു​ഭ​ക​ര​മാ​ണെ​ങ്കി​ൽ ആ​വേ​ശം ഇ​ര​ട്ടി​യാ​കും. ഗു​ണ​കേ​വി​ൽ പെ​ട്ടു​പോ​യ കൂ​ട്ടു​കാ​ര​നെ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി ര​ക്ഷ​പ്പെ​ടു​ത്തി​യ മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് എ​ന്ന സി​നി​മ സൂ​പ്പ​ർ​ഹി​റ്റാ​യ പോ​ലെ അ​ത്ത​രം ക​ഥ​ക​ൾ ആ​ളു​ക​ൾ എ​ന്നും കൈ​യ​ടി​യോ​ടെ​യാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ര​ക്ഷ​പ്പെ​ട​ലി​ന്‍റെ അ​ത്ഭു​ത​ക​ഥ
സിം​ബാം​ബ്‌​വേ​യി​ൽ നി​ന്നാ​ണ് ലോ​ക​ത്തെ സോ​ഷ്യ​ൽ​മീ​ഡി​യ​ക​ളും മീ​ഡി​യ​ക​ളും ആ​ഘോ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു എ​ട്ടു​വ​യ​സു​കാ​ര​ന്‍റെ ര​ക്ഷ​പ്പെ​ട​ൽ ക​ഥ വ​രു​ന്ന​ത്. വെ​റും കാ​ട്ടി​ല​ല്ല, വ​ന്യ​മൃ​ഗ​ങ്ങ​ൾ ഏ​റെ​യു​ള്ള കൊ​ടും​കാ​ട്ടി​ന​ക​ത്താ​ണ് ന​മ്മു​ടെ എ​ട്ടു​വ​യ​സു​കാ​ര​ൻ നാ​യ​ക​ൻ കു​ടു​ങ്ങു​ന്ന​ത്.

ആ ​കാ​ട്ടി​ൽ സിം​ഹ​ങ്ങ​ളു​ണ്ട്, പു​ലി​ക​ളു​ണ്ട്, ആ​ന​യു​ണ്ട്…​അ​ങ്ങി​നെ ശ​രി​ക്കും വ​ന്യ​മൃ​ഗ​ങ്ങ​ൾ വി​ല​സു​ന്ന ഘോ​ര​വ​നം ത​ന്നെ. ഈ ​മൃ​ഗ​ങ്ങ​ളു​ള്ള വ​ട​ക്ക​ൻ സിം​ബാ​ബ്‌​വേ​യി​ലെ മ​ഴ​ക്കാ​ടു​ക​ളി​ൽ അ​ക​പ്പെ​ട്ടു​പോ​യ ഒ​രു എ​ട്ടു​വ​യ​സു​കാ​ര​ൻ അ​ഞ്ചു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം പു​റം ലോ​കം ക​ണ്ടു​വെ​ന്ന് പ​റ​യു​ന്ന​ത് അ​വി​ട​ത്തു​കാ​രെ സം​ബ​ന്ധി​ച്ചും ലോ​ക​ത്തി​നും അ​ത്ഭു​ത കാ​ഴ്ച​യാ​ണ്.

ആ ​എ​ട്ടു​വ​യ​സു​കാ​ര​ൻ അ​ഞ്ചു​നാ​ൾ ആ ​കാ​ട്ടി​ന​ക​ത്ത് ആ​രോ​രും കൂ​ട്ടി​നി​ല്ലാ​തെ ക​ഴി​ച്ചു​കൂ​ട്ടി. കാ​ട്ടു​പ​ഴ​ങ്ങ​ൾ പ​റി​ച്ചു ഭ​ക്ഷി​ച്ചു. കാ​ട്ട​രു​വി​ക​ൾ അ​വ​ന്‍റെ ദാ​ഹം തീ​ർ​ക്കാ​ൻ ജ​ലം ന​ൽ​കി. പ്ര​കൃ​തി​യൊ​രു​ക്കി​യ ര​ക്ഷാ​ക​വ​ച​ത്തി​നു​ള്ളി​ൽ നി​ന്നു​കൊ​ണ്ട് അ​വ​ൻ അ​ഞ്ചു രാ​പ്പ​ക​ലു​ക​ൾ വി​ജ​യ​ക​ര​മാ​യി ജീ​വി​ച്ചു. ഡി​സം​ബ​ർ 27നാ​ണ് വ​ട​ക്ക​ൻ സിം​ബാം​ബ്‌​വേ​യി​ലെ ഗ്രാ​മ​ത്തി​ൽ നി​ന്ന് ടി​നോ​ടെ​ൻ​ഡ പു​ഡു എ​ന്ന എ​ട്ടു​വ​യ​സു​കാ​ര​ൻ വ​ഴി​തെ​റ്റി കൊ​ടും​കാ​ട്ടി​ൽ അ​ക​പ്പെ​ട്ടു​പോ​യ​ത്.

കാ​ടും പ​രി​സ​ര​വും അ​വ​ന് പ​രി​ച​ത​മാ​യി​രു​ന്നെ​ങ്കി​ലും നി​ഗൂ​ഢ​ത​ക​ൾ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ൾ പ​തി​യി​രി​ക്കു​ന്ന കാ​ട്ട​ക​ങ്ങ​ൾ അ​വ​ന​ത്ര പ​രി​ചി​ത​മാ​യി​രു​ന്നി​ല്ല. അ​വ​നെ കാ​ണാ​താ​യ​തു മു​ത​ൽ അ​വ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​രെ അ​ല​ട്ടി​യി​രു​ന്ന​തും ഈ ​പ്ര​ശ്നം ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​ഞ്ചാം​പ​ക്കം അ​വ​നെ അ​വ​ന്‍റെ ഗ്രാ​മ​ത്തി​ൽ നി​ന്നും അ​ന്പ​തു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മ​ട്ടു​സ​ഡോ​ണ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ ക​ണ്ടെ​ത്തു​ന്പോ​ൾ അ​ഞ്ചു​ദി​വ​സ​ത്തെ കാ​ട്ടു​പ​ഴ​ങ്ങ​ളും കാ​ട്ട​രു​വി​യി​ലെ വെ​ള്ള​വും മാ​ത്രം ക​ഴി​ച്ച് അ​വ​ൻ ന​ന്നേ അ​വ​ശ​നാ​യി​രു​ന്നു. ശ​രീ​ര​ത്തി​ൽ നി​ന്ന് വെ​ള്ളം ആ​വ​ശ്യ​ത്തി​ലേ​റെ ന​ഷ്ട​പ്പെ​ട്ടി​രു​ന്ന​തി​നാ​ൽ നി​ർ​ജ്ജ​ലീ​ക​ര​ണ​വും അ​വ​നെ ബാ​ധി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട പു​ഡു​വി​നെ ഒ​രാ​പ​ത്തും കൂ​ടാ​തെ തി​രി​ച്ചു​കി​ട്ടി​യ​തി​ന്‍റെ ആ​ഘോ​ഷ​ത്തി​മ​ർ​പ്പി​ലാ​യി​രു​ന്നു വീ​ട്ടു​കാ​ർ. കാ​ട്ട​രു​വി​ൽ ഇ​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ ഒ​രു എ​ട്ടു​വ​യ​സു​കാ​ര​ന്‍റെ കൊ​ച്ചു​ബു​ദ്ധി​യി​ൽ തെ​ളി​ഞ്ഞ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് അ​വ​ൻ ദാ​ഹം തോ​ന്നി​യ​പ്പോ​ൾ കു​ടി​ക്കാ​ൻ വെ​ള്ളം ക​ണ്ടെ​ത്തി​യ​ത്.

വ​ടി​ക​ൾ ഉ​പ​യോ​ഗി​ച്ച് കു​ഴി​ക​ൾ കു​ഴി​ച്ച് അ​തി​ൽ ഊ​റി​വ​ന്ന വെ​ള്ളം കു​ടി​ച്ചാ​ണ് പ​ല​പ്പോ​ഴും താ​ൻ ദാ​ഹം ശ​മി​പ്പി​ച്ച​തെ​ന്ന് അ​വ​ൻ പ​റ​ഞ്ഞ​പ്പോ​ൾ അ​തി​ജീ​വ​ന​ത്തി​ന്‍റെ തീ​വ്ര​ത ആ ​വാ​ക്കു​ക​ളി​ലു​ണ്ടാ​യി​രു​ന്നു. താ​ൻ ജീ​വി​ച്ചു​വ​ന്ന വ​ര​ൾ​ച്ചാ​ബാ​ധി​ത പ്ര​ദേ​ശ​ത്തു നി​ന്നും പ​ഠി​ച്ച അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ഠ​ങ്ങ​ളാ​ണ് അ​വ​ൻ കാ​ട്ടി​ൽ പ്ര​യോ​ഗി​ച്ച​ത്.

കൊ​ടും​കാ​ട്ടി​ൽ രാ​ത്രി കു​റ്റാ​ക്കൂ​റ്റി​രു​ട്ടി​ൽ വ​ഴി​യ​റി​യാ​തെ കൊ​ച്ചു പു​ഡു അ​ല​ഞ്ഞു​തി​രി​യു​മെ​ന്ന​റി​യു​ന്ന​തു​കൊ​ണ്ട് രാ​ത്രി​യി​ൽ ഡ്രം​സ് ഉ​റ​ക്കെ കൊ​ട്ടി അ​വ​ന് ദി​ശ​യ​റി​യി​ച്ചു​കൊ​ടു​ത്തി​രു​ന്നു ന്യാ​മി​നി​യ​മി ക​മ്മ്യൂ​ണി​റ്റി. രാ​ത്രി​യു​ടെ നി​ശ​ബ്ദ​ത​യി​ൽ ഡ്രം​സി​ന്‍റെ ശ​ബ്ദം അ​വ​ന് വ​ഴി​കാ​ട്ടി​യാ​കു​മെ​ന്ന് അ​വ​ർ വി​ശ്വ​സി​ച്ചു.

അ​ത്ഭു​ത​ക​ര​മാ​യ ര​ക്ഷ​പ്പെ​ട​ലാ​ണ് ടി​നോ​ടെ​ൻ​ഡ പു​ഡു​വി​ന്‍റെ​തെ​ന്ന് പ്രാ​ദേ​ശി​ക പാ​ർ​ല​മെ​ന്‍റ് അം​ഗം പി. ​മു​ത്സ​മു​റോം​ബെ​ഡ്സി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ച്ച എം​പി പാ​ർ​ക്ക് റേ​ഞ്ച​ർ​മാ​ർ​ക്കും കു​ട്ടി​ക്ക് വീ​ട്ടി​ലേ​ക്കു ശ​ബ്ദം കേ​ട്ട് ദി​ശ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി എ​ല്ലാ​ദി​വ​സ​വും രാ​ത്രി ഡ്രം​സ് അ​ടി​ച്ച ന്യാ​മി​നി​യ​മി ക​മ്മ്യൂ​ണി​റ്റി​ക്കും ന​ന്ദി പ​റ​ഞ്ഞു.

എ​ല്ലാ​റ്റി​നു​മു​പ​രി​യാ​യി, ടി​നോ​ടെ​ൻ​ഡ​യെ നി​രീ​ക്ഷി​ച്ച് സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലേ​ക്ക് ന​യി​ച്ച​തി​ന് ത​ങ്ങ​ൾ ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ന്ന​താ​യും അ​ദ്ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ കു​റി​ച്ചു. പു​ഡു അ​ക​പ്പെ​ട്ട കാ​ട്ടി​ൽ ഈ ​പ​റ​യു​ന്ന സിം​ഹ​വും പു​ലി​യു​മൊ​ക്കെ​യു​ണ്ടോ എ​ന്ന് സം​ശ​യം തോ​ന്നാം. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം മ​ട്ടു​സ​ഡോ​ണ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ ഏ​ക​ദേ​ശം 40 സിം​ഹ​ങ്ങ​ളു​ണ്ട്. ആ​ഫ്രി​ക്ക​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ സിം​ഹ​ങ്ങ​ൾ ഉ​ള്ള പാ​ർ​ക്കു​ക​ളി​ൽ ഒ​ന്നാ​ണി​ത​ത്രെ. അ​പ്പോ​ൾ നി​സം​ശ​യം പ​റ​യാം..​ചി​ല്ല​റ​ക്കാ​ര​ന​ല്ല ഈ ​പു​ഡു…. 

ര​ക്ഷ​പ്പെ​ട​ൽ പോ​ലെ​ത്ത​ന്നെ അ​ത്ഭു​ത​ക​ര​മാ​ണ് ര​ക്ഷ​പ്പെ​ടു​ത്ത​ൽ എ​ന്ന ദൗ​ത്യ​വും. ഇ​ന്ത്യ​ൻ ഫോ​റ​സ്റ്റ് സ​ർ​വീ​സി​ലെ ഒ​രു ഓ​ഫീ​സ​ർ പു​റ​ത്തു​വി​ട്ട ഒ​രു ര​ക്ഷ​പ്പെ​ടു​ത്ത​ലി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ​ലി​യ തോ​തി​ൽ ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യും ച​ർ​ച്ച​യാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ വ​നാ​ന്ത​ര​ങ്ങ​ളി​ലെ​വി​ടെ​യോ ഉ​ള്ള ഒ​രു ച​തു​പ്പു​നി​ല​ത്തി​ൽ ചെ​ളി​യി​ൽ കു​ടു​ങ്ങി​പ്പോ​യ ഒ​രു കൂ​റ്റ​ൻ ക​ണ്ടാ​മൃ​ഗ​ത്തെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന കാ​ഴ്ച​യാ​ണ് ഇ​ന്ത്യ​ൻ ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന് കൈ​യ​ടി നേ​ടി​ക്കൊ​ടു​ക്കു​ന്ന​ത്.

ച​തു​പ്പി​ൽ കു​ടു​ങ്ങി​പ്പോ​യ ക​ണ്ടാ​മൃ​ഗ​ത്തെ ഏ​താ​നും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്ന് തോ​ളി​ൽ ചു​മ​ന്ന് കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ത്. അ​പ​ക​ട​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​രെ എ​ങ്ങി​നെ​യും ര​ക്ഷി​ക്കാ​ൻ കെ​ൽ​പ്പും ത​ന്‍റേ​ട​വും മ​ന​സാ​ന്നി​ധ്യ​വു​മു​ള്ള സേ​ന​ക​ളാ​ണ് ഇ​ന്ത്യ​യി​ലു​ള്ള​തെ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ക്കു​ക​യാ​ണ് ഈ ​കാ​ഴ്ച.

700 കി​ലോ​യോ​ളം ഭാ​ര​മു​ള്ള ക​ണ്ടാ​മൃ​ഗ​ത്തെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത്ത​ര​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കി​ണ​റ്റി​ൽ വീ​ണ ഒ​രു പൂ​ച്ച​യേ​യോ പ​ട്ടി​യേ​യോ എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്ന പോ​ലെ​യ​ല്ല എ​ഴു​നൂ​റു കി​ലോ​യി​ല​ധി​കം ഭാ​ര​മു​ള്ള ഒ​രു ക​ണ്ടാ​മൃ​ഗ​ത്തെ ച​തു​പ്പു​നി​ല​ത്തി​ന​ക​ത്തു നി​ന്നും പൊ​ക്കി​യെ​ടു​ത്തു ര​ക്ഷ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യെ​ന്നു​പ​റ​ഞ്ഞാ​ൽ.

ശ​രി​ക്കും അ​തൊ​രു വ​ലി​യ പ​ണി ത​ന്നെ​യാ​യി​രു​ന്നു. വ​ന്യ​ജീ​വി സം​ര​ക്ഷ​ണം എ​ന്നു പ​റ​ഞ്ഞാ​ൽ ഇ​ങ്ങ​നെ​യാ​ക​ണം എ​ന്ന് കാ​ണി​ച്ചു​ത​രു​ന്ന ഒ​രു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​യി അ​ത്. വ​നം​വ​കു​പ്പ് വ​ന്യ​ജീ​വി സം​ര​ക്ഷ​ക​ർ​ക്ക് സോ​ഷ്യ​ൽ​മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ നി​ന്ന് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം നി​ല​യ്ക്കു​ന്നി​ല്ല. തി​രി​ച്ചു​ക​യ​റാ​ൻ ക​ഴി​യാ​ത്ത വി​ധം ച​തു​പ്പു​നി​ല​ത്തി​ൽ എ​ഴു​നൂ​റു കി​ലോ​യോ​ളം ഭാ​ര​മു​ള്ള ക​ണ്ടാ​മൃ​ഗം ച​തു​പ്പു​നി​ല​ത്തി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ക​ണ്ടാ​മൃ​ഗ​ത്തി​ന്‍റെ ഉ​റ​ക്കെ​യു​ള്ള അ​ല​ർ​ച്ച കേ​ട്ടാ​ണ് വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തു​ന്ന​ത്.

ത​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ ഇ​ല്ലാ​തെ ത​ന്ന​ത്താ​ൻ ച​തു​പ്പി​നു​ള്ളി​ൽ നി​ന്നും ക​യ​റി​വ​രാ​ൻ ക​ണ്ടാ​മൃ​ഗ​ത്തി​നാ​വി​ല്ലെ​ന്ന് മ​ന​സി​ലാ​യ വ​ന​പാ​ല​ക​ർ അ​ധി​കം വൈ​കാ​തെ ത​ന്നെ ക​ണ്ടാ​മൃ​ഗ​ത്തെ ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​ക​ൾ തേ​ടി. ഏ​റെ നേ​ര​ത്തെ ശ്ര​മ​ഫ​ല​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ക​ണ്ടാ​മൃ​ഗ​ത്തെ ച​തു​പ്പി​നു പു​റ​ത്തെ​ത്തി​ക്കാ​നും പി​ന്നീ​ട് തൂ​ക്കി​യെ​ടു​ത്ത് കൊ​ണ്ടു​പോ​യി ര​ക്ഷി​ക്കാ​നും ഇ​വ​ർ​ക്ക് സാ​ധി​ച്ച​ത്. ഒ​രു വ​ലി​യ പ​ല​ക​യി​ൽ കി​ട​ത്തി അ​ത് ചു​മ​ന്ന് ക​ണ്ടാ​മൃ​ഗ​ത്തെ ഏ​റ്റ​വു സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

അ​ധി​കം ചെ​യ്തി​ട്ടി​ല്ലാ​ത്ത ഈ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ അ​പൂ​ർ​വ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ത്യ​ൻ ഫോ​റ​സ്റ്റ് സ​ർ​വീ​സ് ഓ​ഫീ​സ​ർ പ​ർ​വീ​ണ്‍ ക​സ്വാ​ൻ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​ത്. വീ​ഡി​യോ​യ്ക്ക് ഒ​പ്പം ചേ​ർ​ത്തി​രി​ക്കു​ന്ന കു​റി​പ്പി​ൽ അ​ദ്ദേ​ഹം ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന ഒ​രു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​തെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഒ​രു മി​ണ്ടാ​പ്രാ​ണി​യെ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷി​ച്ചെ​ടു​ക്കാ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ അ​ർ​പ​ണ​ബോ​ധ​വും ഓ​പ്പ​റേ​ഷ​ന്‍റെ ഏ​കോ​പ​ന​വും അ​ഭി​ന​ന്ദി​ക്കാ​തെ നി​വൃ​ത്തി​യി​ല്ല. ക​ണ്ടാ​മൃ​ഗം ത​ങ്ങ​ളെ ആ​ക്ര​മി​ക്കു​മോ എ​ന്ന ആ​ശ​ങ്ക പോ​ലു​മി​ല്ലാ​തെ​യാ​ണ് അ​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ര​ണ്ടും​ക​ൽ​പി​ച്ചി​റ​ങ്ങി​യ​ത്. ഇ​ന്ത്യ​യു​ടെ സ​ന്പ​ന്ന​മാ​യ വ​ന്യ​ജീ​വി പൈ​തൃ​കം സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​ത്മാ​ർ​ത്ഥ​മാ​യ ശ്ര​മ​ത്തെ​യും പ്ര​തി​ബ​ദ്ധ​തേ​യു​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ നി​ര​വ​ധി പേ​ർ അ​ഭി​ന​ന്ദി​ച്ച​ത്.

പു​തു​വ​ർ​ഷ​ത്തി​ലാ​ണ് ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ങ്കു​വെ​ച്ച​ത്. വ​ന​ങ്ങ​ളും വ​ന​സം​ര​ക്ഷ​ണ​വും എ​ത്ര​മാ​ത്രം ഗൗ​ര​വ​മേ​റി​യ​താ​ണെ​ന്ന് ഈ ​ദൃ​ശ്യ​ങ്ങ​ൾ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു. ന​ല്ല രീ​തി​യി​ൽ വ​ന​പാ​ല​ക​ർ ഇ​ങ്ങ​നെ ചെ​യ്താ​ൽ ന​മ്മു​ടെ വ​ന-​വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ കാ​ലം നി​ല​നി​ൽ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു​കൂ​ടി ഈ ​ര​ക്ഷ​പ്പെ​ടു​ത്ത​ൽ കാ​ണി​ച്ചു​ത​രു​ന്നു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഈ ​കാ​ഴ്ച​ക​ൾ ക​ണ്ട​വ​രും പോ​സ്റ്റ് വാ​യി​ച്ച​വ​രു​മെ​ല്ലാം ന​ൽ​കി​യി​ട്ടു​ണ്ട് ആ ​ക​ണ്ടാ​മൃ​ഗ​ത്തെ ച​തു​പ്പി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി​യ ഫു​ൾ ടീ​മി​നും ഒ​രു ബി​ഗ് സ​ല്യൂ​ട്ട്…..

ഋഷി

 

Related posts

Leave a Comment