ര​ക്ഷാ​ദൗ​ത്യം കൃ​ത്യ​മാ​യ രീ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്; സൈ​ന്യം ഉ​ൾ​പ്പെ​ടെ അ​ഞ്ച് സം​ഘം ദൗ​ത്യ​മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്; കൂ​ടു​ത​ൽ യ​ന്ത്ര​ങ്ങ​ൾ മേ​ഖ​ല​യി​ൽ എ​ത്തി​ച്ചു; എ​ഡി​ജി​പി എം. ​ആ​ർ. അ​ജി​ത് കു​മാ​ർ

ക​ല്‍​പ്പ​റ്റ: മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ര​ക്ഷാ​ദൗ​ത്യം കൃ​ത്യ​മാ​യ രീ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് എ​ഡി​ജി​പി എം. ​ആ​ർ. അ​ജി​ത് കു​മാ​ർ. സൈ​ന്യം ഉ​ൾ​പ്പെ​ടെ അ​ഞ്ച് സം​ഘം ദൗ​ത്യ​മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടു​ത​ൽ യ​ന്ത്ര​ങ്ങ​ൾ മേ​ഖ​ല​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​ഡി​ജി​പി പ​റ​ഞ്ഞു.

മു​ണ്ട​ക്കൈ പ്ര​ദേ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​പോ​യി. എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളും ത​ക​ർ​ന്നു വീ​ണു. അ​വി​ടെ​മാ​കെ ചെ​ളി​യാ​ണ്. മു​ന്നൂ​റി​ൽ​പ​രം ആ​ളു​ക​ളെ കാ​ണാ​താ​യി​ട്ടു​ണ്ട്. സ​ജീ​വ​മാ​യി ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ പ്രാ​ദേ​ശി​ക സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് എ​ഡി​ജി​പി പ​റ​ഞ്ഞു. നി​ല​മ്പൂ​ർ മു​ത​ൽ ദു​ര​ന്ത മേ​ഖ​ല വ​രെ തി​ര​ച്ചി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 273 ആ​യി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദ്രു​ത​ഗ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ര​ക്ഷാ​ദൗ​ത്യ​ത്തി​ന് കൂ​ടു​ത​ൽ യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ക്കും.1100 അം​ഗ​ങ്ങ​ൾ ഉ​ള്ള സം​ഘ​മാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഡാ​വ​ർ നാ​യ​ക​ളെ​യും ദു​ര​ന്ത​മേ​ഖ​ല​യി​ൽ എ​ത്തി​ച്ചു.

Related posts

Leave a Comment