കൽപ്പറ്റ: ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നു എന്ന് റവന്യു മന്ത്രി കെ രാജൻ. പൂർണമായി യന്ത്രസഹായത്തോടെയാണ് തിരച്ചിൽ നടക്കുകയെന്ന് അദ്ദേഹം അറിയിച്ചു. തിരച്ചൽ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും.
ബെയ്ലി പാലം ഉടൻ സജ്ജമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലം പൂർത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് കൂടുതൽ സംവിധാനങ്ങൾ എത്തിക്കാനാകും. മേൽക്കൂരയോടുകൂടി താഴ്ന്ന വീടുകളുടെ മേൽക്കൂര മാറ്റി ആളുകളെ കടത്തിവിട്ട് രക്ഷാപ്രവർത്തനം നടത്താനായി പ്രത്യേകം സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരേ സമയം 15 കേന്ദ്രങ്ങളിൽ രക്ഷാപ്രവർത്തനം നടക്കുന്ന തരത്തിലായിരിക്കും ഇന്നത്തെ ദൗത്യം പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.