തിരുവല്ല: 2019 മുതൽ റിസർവ്് ചെയ്ത ലക്ഷക്കണക്കിന് യാത്രക്കാരുടെ ട്രെയിൻ ടിക്കറ്റ്, റിസർവേഷൻ ചാർജ് ഉൾപ്പെടെ 65000 കോടി രൂപ മടക്കി നൽകുന്നതിൽ റെയിൽവേ കാലതാമസം വരുത്തുന്നായി പരാതി.
റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽ ടിക്കറ്റ് മുൻകൂട്ടി റിസർവ്് ചെയ്ത 70 ലക്ഷത്തോളം യാത്രക്കാരുടെ പണമാണ് ഇത്തരത്തിൽ തടഞ്ഞുവച്ചിരിക്കുന്നത്.
യാത്ര പുറപ്പെടുന്നതിന് നാല് മാസം മുന്പു മുതൽ മുൻകൂറായി ബുക്ക് ചെയ്ത യാത്രക്കാർക്ക് കോവിഡ്- 19 പശ്ചാത്തലത്തിൽ ട്രെയിനുകൾ റദ്ദാക്കിയതു മൂലം യാത്ര ചെയാൻ കഴിഞ്ഞിരുന്നില്ല.
യാത്രക്കാരുടെ പണം മടക്കിനൽകുമെന്ന് റെയിൽവേ പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് എൽജെഡി സംസ്ഥാന ട്രഷറർ ജേക്കബ് തോമസ് തെക്കേപുരയ്്ക്കൽ ആവശ്യപ്പെട്ടു.
പണം ഉടൻ മടക്കി നൽകുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.