കോന്നി: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള പ്രായം തികയാൻ 18 വരെ കാത്തിരിക്കുകയാണ്അരുവാപ്പുലത്തെ ഇടതു സ്ഥാനാർഥി രേഷ്മ മറിയം റോയി.
അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയായി രേഷ്മ മറിയം റോയിയുടെ പേര് പ്രഖ്യാപിച്ചു. എന്നാൽ സ്ഥാനാർഥിക്ക് 21 വയസ് പൂർത്തിയാകുന്നത് 18നാണ്.
19ന് നാമനിർദേശപത്രിക സമർപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. 19നാണ് പത്രിക നല്കാനുള്ള അവസാനദിനം.
കോന്നി മണ്ഡലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയും താനായിരിക്കുമെന്നാണ് രേഷ്മ പറയുന്നത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമാണ്.