കൊച്ചി: തൃപ്പൂണിത്തുറയിൽ വ്യാപാരിയെ നഗ്നചിത്രങ്ങളുപയോഗിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ രേഷ്മയുടെ കെണിയിൽ വീണത് നിരവധിപ്പേർ. പലർക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അപമാനം ഭയന്ന് പുറത്തു പറയുന്നില്ല. തൃപ്പൂണിത്തുറയിൽ വ്യാപാരിയെ ബ്ലാക്ക്മെയിൽ ചെയ്ത സംഭവത്തിൽ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞതായിരുന്നു രേഷ്മ.
കഴിഞ്ഞ ദിവസം കൊല്ലത്ത് ബാലതാരത്തെ കൂട്ടമാനഭംഗം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രേഷ്മയെ കസ്റ്റഡിയിലെടുത്തപ്പോഴാണ് തൃപ്പൂണിത്തുറ കേസിലെ പ്രതിയാണെന്ന് ഇവരെന്നു പോലീസിനു സംശയം തോന്നുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ രേഷ്മ തന്നെയാണ് പ്രതിയെന്ന് തെളിഞ്ഞു. പിന്നീട് കൊല്ലം പോലീസ് രേഷ്മയെ ചോദ്യം ചെയ്തശേഷം തൃപ്പൂണിത്തുറ പോലീസിന് ഇന്നലെ കൈമാറുകയായിരുന്നു.
ഇവർ സീരിയൽതാരമാണെന്നും മറ്റും അഭ്യൂഹം പരന്നെങ്കിലും പോലീസ് നിഷേധിച്ചു.