വിമർശനങ്ങളും ട്രോളുകളും ഗോസിപ്പുകളും സിനിമാ താരങ്ങളെ ശരിക്കും രോഷാകുലരാക്കാറുണ്ട്. അവർ മനസാവാചാ അറിയാത്ത കാര്യങ്ങളായിരിക്കും ശരിക്കും ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിക്കാറുള്ളത്. നടി അന്ന രാജൻ ആദ്യം സൈബർ ആക്രമണത്തിന് ഇരയായപ്പോൾ പകച്ചു നിന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇത്തരം വിമർശനങ്ങൾ തന്നെ ബാധിക്കുന്ന കാര്യമല്ലെന്നാണ് അന്ന പറയുന്നത്.
എല്ലാവർക്കും സ്വരം നൽകുന്ന ഇടമാണ് സോഷ്യൽ മീഡിയ. അവിടെ ആർക്കും എന്തും പറയാം. എന്ത് കമന്റും ചെയ്യാം. അതവരുടെ സന്തോഷമാണ്. അങ്ങനെ അവർക്ക് സന്തോഷം ലഭിക്കുന്നെങ്കിൽ ആയിക്കൊള്ളട്ടെ. അങ്ങനെയൊരു സബ്ജക്ട് ഉണ്ടാക്കാൻ സാധിച്ചതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്ന് അന്ന പറഞ്ഞു.