ചുംബന സമരത്തിലൂടെ പ്രശസ്തിയിലേക്ക് (കുപ്രസക്തി) ഉയര്‍ന്ന ദമ്പതികളാണ് രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര് നായരും. മാതൃകദമ്പതികളെന്ന് ഫെമിനിസ്റ്റുകളും പുരോഗമവാദികളും വിശേഷിപ്പിച്ച ഇവര്‍ ഒരു സുപ്രഭാതത്തില്‍ പെണ്‍വാണിഭത്തിന് പിടിയിലായപ്പോള്‍ ഞെട്ടിയത് കേരളം മുഴുവനും. ദീര്‍ഘനാള്‍ ഇരുവരും ജയിലില്‍ കിടക്കുകയും ചെയ്തു. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായ രശ്മിക്കെതിരേ നിരവധിപേര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിക്കുകയാണ്. കാരണമാകട്ടെ ഇന്റര്‍നാഷണല്‍ ചളു യൂണിയന് എന്നൊരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടന്ന പ്രശ്നങ്ങളും. പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ രശ്മി നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
രശ്മി പറയുന്നതിങ്ങനെ- തന്റെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി ബിക്കിനി ചിത്രങ്ങളും അര്‍ധനഗ്ന ചിത്രങ്ങളും അപ്ലോഡ് ചെയ്തതും രാഹുലാണ്. തന്നെ ഒരു വില്‍പ്പനച്ചരക്കാക്കി മാറ്റുകയായിരുന്നു. ഇടപാടുകാര്‍ രാഹുല്‍ തന്റെ നഗ്ന ചിത്രങ്ങള്‍ വാട്സപ്പിലൂടെ അയച്ചു കൊടുക്കുമായിരുന്നു. എന്നെ ഭാര്യ എന്നതില്‍ ഉപരി പണമുണ്ടാക്കുന്ന ഒരു ഉപകരണമായി രാഹുല്‍ കാണുകയായിരുന്നു. നഗ്ന ചിത്രങ്ങള്‍ക്ക് പോസ് ചെയ്യാന്‍ നിര്‍ബ്ബന്ധിച്ചതും ഭര്‍ത്താവ് ആയിരുന്നു. പലതും മോഡലിങ്ങിനായിരുന്നില്ല ഉപയോഗിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷക്കാലമായി എസ്കോര്‍ട്ട് ബിസിനസ് രംഗത്ത് സജീവമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. അക്ബറും രാഹുലുമാണ് പല ഇടപാടുകളും തനിക്കുവേണ്ടി നടത്തിയിരുന്നത്. പണമിടപാടുകള്‍ എല്ലാം അവര്‍ വഴിയാണ് നടന്നത്. മകന്റെ കാര്യം ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നുണ്ട്. പണക്കാരായ ആളുകള്‍ക്കു സമൂഹത്തില്‍ ലഭിക്കുന്ന മാന്യതയും ആഡംബരഭ്രമവും തങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും അന്ന് രശ്മി വെളിപ്പെടുത്തിയിരുന്നു. ജാമ്യത്തിലിറങ്ങിയ ഇരുവരും കൊച്ചിയിലാണ് താമസം. രശ്മിക്ക് രണ്ടാമതൊരു പെണ്‍കുഞ്ഞ് പിറന്നിരുന്നു.