തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭം കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ചുംബന സമരനേതാക്കളായ രശ്മി നായരും രാഹുൽ പശുപാലനും ഉൾപ്പെടെ 13 പ്രതികൾക്കെതിരെയാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. തിരുവനന്തപുരം പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കുറ്റപത്രം നൽകിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗീക വ്യാപാരത്തിനായി ബംഗളൂരുവിൽ നിന്ന് കേരളത്തിൽ എത്തിച്ചു. ഓൺലൈൻ വഴി പ്രതികൾ സെക്സ് റാക്കറ്റ് നടത്തിയിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
2015ൽ ഓപ്പറേഷൻ ബിഗ്ഡാഡി പ്രത്യേക പദ്ധതിയിലൂടെ രശ്മിയും പശുപാലനും അടക്കം വമ്പന്‍ പെണ്‍വാണിഭ സംഘങ്ങളാണ് കുടുങ്ങിയിരുന്നത്. നെടുമ്പാശേരിയിൽ നിന്നായിരുന്നു ഇവരുവരേയും പിടികൂടിയത്.