നടി രശ്മിക മന്ദാന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ പോസ്റ്റ് കണ്ട് ആശങ്കയിലായിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിന്നും താന്‍ ഇടവേളയെടുത്തത് ചെറിയൊരു അപകടത്തെ തുടർന്നായിരുന്നുവെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ താരം കുറിച്ചു.
കഴിഞ്ഞ മാസം തനിക്ക് ചെറിയൊരു അപകടമുണ്ടായെന്നും ഡോക്ടറുടെ നിർദേശപ്രകാരം വീട്ടിൽ വിശ്രമത്തിലാണെന്നും നടി പറഞ്ഞു. പരിക്കിൽ നിന്ന് മുക്തയാവുന്നതായും സജീവമായി തിരികെയെത്തുന്നുവെന്നും നടി വ്യക്തമാക്കി.
ജീവിതം കണ്ണാടി പോലെ എപ്പോൾ വേണമെങ്കിലും പൊട്ടിപ്പോകാമെന്നും ചെറുതാണെന്നും പറഞ്ഞ നടി നാളെയുണ്ടാകുമോ എന്ന കാര്യം പോലും ഉറപ്പില്ലെന്നും അതിനാൽ എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്നും പറഞ്ഞു.
അല്ലു അർജുൻ-സുകുമാർ ടീമിന്റെ പുഷ്പ 2യിലാണ് നടി ഒടുവിൽ അഭിനയിച്ചിത്.ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനൊപ്പം സിക്കന്ദർ, വിക്കി കൗശലിനൊപ്പം ഛാവ എന്നിവ നടിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങളാണ്.