ഇന്റര്‍നാഷണല്‍ സ്‌കൂള്‍, പെട്രോള്‍ പമ്പ്, പണമിടപാടുകള്‍, ബാങ്ക് സ്വത്ത് വിവരങ്ങള്‍..! നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന

ബം​ഗ​ളു​രു: ദ​ക്ഷി​ണേ​ന്ത്യ​ൻ ന​ടി ര​ശ്മി​ക മ​ന്ദാ​ന​യു​ടെ വീ​ട്ടി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന. കു​ട​ക് ജി​ല്ല​യി​ലെ വി​രാ​ജ്പേ​ട്ട​യി​ലെ ന​ടി​യു​ടെ വ​സ​തി​യി​ൽ പ​ത്തോ​ളം ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണു റെ​യ്ഡ് ന​ട​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണു ന​ടി​യു​ടെ വീ​ട്ടി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​ത്. ഹൈ​ദ​രാ​ബാ​ദി​ൽ ഒ​രു സി​നി​മാ ഷൂ​ട്ടിം​ഗി​ലാ​യി​രു​ന്ന ന​ടി ആ​ദാ​യ നി​കു​തി വ​കു​പ്പ് റെ​യ്ഡ് ന​ട​ക്കു​ന്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

ന​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മി​ട​പാ​ടു​ക​ളും ബാ​ങ്ക് സ്വ​ത്ത് വി​വ​ര​ങ്ങ​ളും നി​ക്ഷേ​പ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ക​ർ​ണാ​ട​ക​യി​ലെ ബി​ട്ട​ൻ​ഗ​ള​യി​ൽ ന​ടി ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ സം​ബ​ന്ധി​ച്ചും പെ​ട്രോ​ൾ പ​ന്പി​നെ സം​ബ​ന്ധി​ച്ചും ഉ​ദ്യോ​ഗ​സ്ഥ​ർ ന​ടി​യു​ടെ പി​താ​വി​നോ​ടു വി​വ​ര​ങ്ങ​ൾ തേ​ടി.

നി​ര​വ​ധി ക​ന്ന​ഡ, തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ര​ശ്മി​ക മ​ല​യാ​ള പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ലും പ്ര​ശ​സ്ത​യാ​ണ്. 2016-ൽ ​ര​ക്ഷി​ത് ഷെ​ട്ടി​ക്കൊ​പ്പം കി​റി​ക് പാ​ർ​ട്ടി എ​ന്ന ക​ന്ന​ഡ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണു ര​ശ്മി​ക വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. മ​ഹേ​ഷ് ബാ​ബു​വി​നൊ​പ്പം ഇ​വ​ർ അ​ഭി​ന​യി​ച്ച ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​വെ​യാ​ണു റെ​യ്ഡ്.

Related posts