അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായ നായികയാണ് രശ്മിക മന്ദാന. അല്ലു അര്‍ജുന്റെ നായികയായി പുഷ്പ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് നടി രശ്മിക മന്ദാന ഇപ്പോൾ. കൈനിറയെ സിനിമകളുമായി തിരക്കുകളിലാണ് നടി.
ഇതിനൊപ്പം നടന് വിജയ് ദേവരകൊണ്ടയുമായിട്ടുള്ള പ്രണയവും ഒരുമിച്ച് കൊണ്ട് പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയില്‍ എത്ര തിളങ്ങിയാലും രശ്മികയ്ക്ക് നിരന്തരം വിമര്‍ശനങ്ങള്‍ ലഭിക്കാറുണ്ട്.
ഏറ്റവുമൊടുവില്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന നടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. മുന്‍പ് എയര്‍പോര്‍ട്ടില്‍നിന്നു കാമറ കണ്ണുകള്‍ക്ക് മുന്നില്‍ ക്യൂട്ട് എക്സ്പ്രഷന്‍ ഇട്ട് രശ്മിക അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
എന്നാല്‍ ഇത്തവണ രശ്മികയ്ക്ക് നിറയെ വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്. അതിന് കാരണം നടി അവരുടെ സെക്യൂരിറ്റിയോട് മര്യാദയില്ലാതെ പെരുമാറി എന്നാണ് ചിലര്‍ പറയുന്നത്.
ഏറ്റവും പുതിയതായി പ്രചരിക്കുന്ന വീഡിയോയില്‍ എയര്‍പോര്‍ട്ടിലേക്ക് കാറില്‍ വന്നിറങ്ങുന്ന രശ്മിക കാമറയ്ക്ക് പോസ് ചെയ്തതിന് ശേഷം അകത്തേക്ക് കയറി പോകുന്നതാണ് കാണിക്കുന്നത്.
മഞ്ഞ ഡ്രസ് ധരിച്ച് അതീവ സുന്ദരിയായിട്ടാണ് നടി എത്തിയത്. ഫോട്ടോ ചോദിച്ചവര്‍ക്കെല്ലാം അതെടുക്കാന്‍ നിന്നുകൊടുത്തതിന് ശേഷമാണ് രശ്മിക പോയതും.
ഒറ്റനോട്ടത്തില്‍ കുഴപ്പമൊന്നും തോന്നില്ലെങ്കിലും അതിലൊരു കുറ്റമുണ്ടെന്ന് ചിലര്‍ കണ്ടുപിടിച്ചു. രശ്മികയുടെ ഹാന്‍ഡ് ബാഗ് സെക്യൂരിറ്റിയുടെ കൈയിലാണ് ഉണ്ടായിരുന്നത്. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
സ്വന്തം ഹാന്‍ഡ് ബാഗ് പോലും കൈയില്‍ പിടിക്കാന്‍ പറ്റാതായോ, ഇത്രയും അഹങ്കാരി ആവരുത് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. ഇതൊക്കെ ഇപ്പോള്‍ അഭിനേതാക്കളുടെ ട്രെന്‍ഡായി മാറിയിരിക്കുകയാണ്.
ജിമ്മില്‍ പോയി കഠിനമായിട്ടുള്ള വെയിറ്റ് എടുക്കുകയും വ്യായമവും ചെയ്യുന്നവര്‍ക്ക് സ്വന്തം ബാഗ് എടുക്കാനോ, ഹാന്‍ഡ് ബാഗ് പോലും കൈയില്‍ സൂക്ഷിക്കാനോ സാധിക്കുന്നില്ല.
ഹാന്‍ഡ് ബാഗ് പോലും എടുക്കാന്‍ അവര്‍ക്ക് സഹായിയുടെ ആവശ്യം വേണമെങ്കില്‍ അവള് ആരാണ് എന്ന് തുടങ്ങി നിറയെ ആക്ഷേപങ്ങളാണ് രശ്മികയെ തേടി എത്തുന്നത്.
മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ രശ്മികയുടെ ബാഗ് സെക്യൂരിറ്റി തന്നെ എടുത്തതെന്ന കാര്യം വ്യക്തമല്ലെങ്കിലും എല്ലായിടത്തു നിന്നും വിമർശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.