തെന്നിന്ത്യൻ സിനിമാലോകം ആഘോഷമാക്കിയ സിനിമയാണ് അടുത്തിടെ പുറത്തിറങ്ങിയ പുഷ്പ. നായകനായി അല്ലു അർജുനും നായികയായി രശ്മികമന്ദാനയും വില്ലനായി ഫഹദ് ഫാസിലും ഒന്നിച്ചെത്തിയ ചിത്രം തെലുങ്കിൽ മാത്രമല്ല മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദർശനത്തിന് എത്തിയിരുന്നു. എല്ലാ ഭാഷകളിൽ നിന്നും മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
ശ്രീവല്ലി എന്ന കഥാപാത്രത്തെയായിരുന്നു രശ്മിക അവതരിപ്പിച്ചത്. പുഷ്പരാജ് എന്ന അല്ലു അർജുൻ കഥാപാത്രത്തിന്റെ കാമുകിയായിട്ടായിരുന്നു രശ്മിക എത്തിയത്. മുൻചിത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ഗ്ലാമറസായാണ് രശ്മിയ പുഷ്പയിൽ എത്തിയത്.
നല്ല അഭിപ്രായമാണ് രശ്മികയ്ക്ക് ഈ ചിത്രത്തിലെ അഭിനയത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. കന്നഡ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ രശ്മിക ചെറിയ സമയം കൊണ്ടുതന്നെ തെന്നിന്ത്യയിലെ മുൻനിര നായികമാരുടെ ഗണത്തിലേക്ക് ഉയരുകയായിരുന്നു.
ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് നടി തെലുങ്കിൽ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ നടി ശ്രദ്ധിക്കപ്പെടുകയായിരുന്നു. മലയാളത്തിലും തമിഴിലുമെല്ലാം നടിക്ക് നിരവധി ആരാധകരുണ്ട്. തെലുങ്ക് ചിത്രങ്ങളെല്ലാം മലയാളത്തിൽ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്.
ഇപ്പോഴിതാ സിനിമാ കോളങ്ങളിൽ വൈറൽ ആകുന്നത് പുഷ്പ 2ന് നടി വാങ്ങുന്ന പ്രതിഫലത്തെ ക്കുറിച്ചാണ്. ടോളിവുഡിലെ ഒരു മാധ്യമമാണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ആദ്യ ഭാഗം വൻ വിജയമായതോടെ നടി പ്രതിഫലം വർധിപ്പിച്ചിരിക്കുകയാണ്.
പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം മൂന്നു കോടി രൂപയാണ് രശ്മി ചോദിച്ചിരിക്കുന്നത്. ഇത് നിർമാതാക്കള ഞെട്ടിപ്പിച്ചിട്ടുണ്ടെന്നും പ്രചരിക്കുന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്. ആദ്യഭാഗത്ത് അഭിനയിക്കാൻ രണ്ടു കോടി രൂപയാണ് രശ്മിക പ്രതിഫലം വാങ്ങിയത്.
പുഷ്പയിലെ നടിയുടെ പ്രകടനവും നൃത്തവും വളരെ ചർച്ചയായിരുന്നു. അല്ലുവിനോടൊപ്പമുള്ള സാമി… എന്ന ഗാനവും നൃത്തച്ചുവടുകളും ഹിറ്റാണ്. സോഷ്യൽ മീഡിയയിൽ ഈ ഗാനം വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. ഫെബ്രുവരി പകുതിയോടെ പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കും.
അഞ്ച് ദിവസം കൊണ്ട് 203 കോടിയാണ് പുഷ്പ നേടിയത്. ആദ്യ ആഴ്ചയിൽ തന്നെ ബുക്ക് മൈ ഷോയിലൂടെ 2.6 മില്യൺ ടിക്കറ്റുകളാണ് വിറ്റത്. അല്ലു അർജുന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ അഡ്വാൻസ് ബുക്കിംഗും പുഷ്പയ്ക്കായിരുന്നു. ആദ്യ ദിനം 71 കോടിയായിരുന്നു പുഷ്പ നേടിയത്.
കെജിഎഫിന്റെ ആദ്യ ദിവസത്തെ കളക്ഷനെ മറികടന്നുകൊണ്ടാണ് പുഷ്പയുടെ ഹിന്ദി പതിപ്പ് 2.8 കോടി രൂപ കളക്ഷനിലക്ക് കടന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ റിലീസുകളില്‍ ഏറ്റവും വലിയ ഗ്രോസ് നേടിയ ചിത്രം ഇതാണെന്നാണ് കണക്കാക്കപ്പെടുന്നത്.