ചി​രി​ക്കു​ന്ന ആ​ളു​ക​ളെ എ​നി​ക്ക് വ​ള​രെ​യി​ഷ്ട​മാ​ണ്; പ്ര​ണ​യ​സ​ങ്ക​ല്പം തു​റ​ന്നു​പ​റ​ഞ്ഞ് ര​ശ്മി​ക

തെ​ന്നി​ന്ത്യ​ക്കു പി​ന്നാ​ലെ ബോ​ളി​വു​ഡി​ലും ത​ന്‍റേ​താ​യ സ്ഥാ​ന​മു​റ​പ്പി​ച്ച ന​ടിയാണ് ര​ശ്മി​ക മ​ന്ദാ​ന. വി​ക്കി കൗ​ശ​ൽ നാ​യ​ക​നാ​യെ​ത്തു​ന്ന ഛാവ​യാ​ണ് താ​ര​ത്തി​ന്‍റേ​താ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന ബോ​ളി​വു​ഡ് ചി​ത്രം. ഇ​പ്പോ​ഴി​താ അ​ടു​ത്തി​ടെ ന​ൽ​കി​യ ഒ​ര​ഭി​മു​ഖ​ത്തി​ൽ താ​ൻ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ര​ശ്മി​ക. എ​ന്നാ​ൽ ആ​രാ​ണ് ആ ​വ്യ​ക്തി​യെ​ന്ന കാ​ര്യം ര​ശ്മി​ക മ​റ​ച്ചു വ​യ്ക്കു​ക​യും ചെ​യ്തു.

ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള സ്ഥ​ലം ഏ​താ​ണെ​ന്നാ​യി​രു​ന്നു ര​ശ്മി​ക​യോ​ടു​ള്ള ചോ​ദ്യം. വീ​ടാ​ണ് ത​നി​ക്ക് ഏ​റ്റ​വും സ​ന്തോ​ഷം ത​രു​ന്ന സ്ഥ​ല​മെ​ന്നാ​യി​രു​ന്നു ര​ശ്മി​ക പ​റ​ഞ്ഞ​ത്. ജീ​വി​ത​ത്തി​ൽ വി​ജ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളെ​ല്ലാം വ​ന്നും പോ​യു​മി​രി​ക്കും. അ​തൊ​ന്നും നി​ല​നി​ൽ​ക്കു​ന്ന ഒ​ന്ന​ല്ല. പ​ക്ഷേ വീ​ട് എ​ന്നെ​ന്നേ​ക്കു​മാ​യി അ​വി​ടെ ത​ന്നെ​യു​ണ്ടാ​കും. അ​തു​കൊ​ണ്ട് ത​ന്നെ ഞാ​ൻ അ​വി​ടെ നി​ൽ​ക്കാ​നാ​ണ് ഇ​ഷ്ട​പ്പെ​ടു​ന്ന​ത്.
എ​നി​ക്ക് ല​ഭി​ക്കു​ന്ന സ്നേ​ഹ​വും പ്ര​ശ​സ്തി​യു​മൊ​ക്കെ എ​ത്ര​യാ​ണെ​ങ്കി​ലും, ഞാ​ൻ ഇ​പ്പോ​ഴും വെ​റു​മൊ​രു മ​ക​ളാ​ണ്, ഒ​രു സ​ഹോ​ദ​രി​യാ​ണ്, ഒ​രു പാ​ട്ണ​ർ ആ​ണ്. ആ ​ജീ​വി​ത​ത്തെ​യും എ​ന്‍റെ വ്യ​ക്തി​ജീ​വി​ത​ത്തെ​യും ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്നു- ര​ശ്മി​ക പ​റ​ഞ്ഞു.

ത​ന്‍റെ സ​ങ്ക​ല്പ​ത്തി​ലു​ള്ള പാ​ട്ണ​ർ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​നേ​ക്കു​റി​ച്ചും ര​ശ്മി​ക സം​സാ​രി​ച്ചു. ക​ണ്ണു​ക​ൾ ഒ​രാ​ളു​ടെ ആ​ത്മാ​വി​ലേ​ക്കു​ള്ള ജാ​ല​ക​മാ​ണെ​ന്ന് പ​റ​യാ​റു​ണ്ട്. ഞാ​ൻ അ​തി​ൽ വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ളാ​ണ്. ഞാ​ൻ എ​പ്പോ​ഴും ചി​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​യാ​ളാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ചി​രി​ക്കു​ന്ന ആ​ളു​ക​ളെ എ​നി​ക്ക് വ​ള​രെ​യി​ഷ്ട​മാ​ണ്. തീ​ർ​ച്ച​യാ​യും, ചു​റ്റു​മു​ള്ള ആ​ളു​ക​ളെ അ​വ​ർ ആ​രാ​യാ​ലും, എ​വി​ടെ നി​ന്ന് വ​രു​ന്ന​വ​രാ​ണെ​ങ്കി​ലും അ​വ​രെ ബ​ഹു​മാ​നി​ക്കു​ന്ന ഒ​രാ​ൾ ആ​യി​രി​ക്ക​ണം- ര​ശ്മി​ക കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​ട​ൻ വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. ഇ​രു​വ​രും ഇ​തു​വ​രെ ത​ങ്ങ​ൾ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വി​വ​രം പ​ര​സ്യ​മാ​ക്കി​യി​ട്ടി​ല്ല. ശ​രി​യാ​യ സ​മ​യം വ​രു​മ്പോ​ൾ മാ​ത്ര​മേ ത​ന്‍റെ പ്ര​ണ​യ​ത്തേ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തു​ക​യു​ള്ളു എ​ന്നു വി​ജ​യ് ദേ​വരകൊ​ണ്ട മു​ൻ​പ് പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment